നമ്മുടെ കറികളിൽ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ് കറിവേപ്പില. വിവിധ രോഗങ്ങൾക്ക് ഒറ്റമൂലിയായി ഉപയോഗിക്കാവുന്ന ഉത്തമ ഔഷധം കൂടിയാണ് കറിവേപ്പില. കറിവേപ്പിലയും മഞ്ഞളും അരച്ച് ഒരു മാസം സ്ഥിരമായി കഴിക്കുന്നത് അലർജിക്ക് ആശ്വാസം പകരാൻ നല്ലതാണ്. ദിവസവും 10 കഷണം കറിവേപ്പില ചവച്ചാൽ വയറുവേദന കുറയും. മാംസാഹാരം കഴിച്ചാൽ ഉണ്ടാകുന്ന ദഹനക്കേടിന് ഇഞ്ചിയും കറിവേപ്പിലയും അരച്ച് മോരിൽ കലർത്തി കഴിക്കാം.
കറിവേപ്പില വെള്ളം കുടിച്ചാൽ ഉദരരോഗങ്ങൾ മാറും. കറിവേപ്പിലയും മഞ്ഞളും തൈരിൽ അരച്ച് രാത്രി കിടക്കുന്നതിന് മുമ്പ് പുരട്ടുന്നത് പാദത്തിലെ വിണ്ടുകീറൽ മാറും. കറിവേപ്പില ചെറുനാരങ്ങാനീരിൽ അരച്ച് തലയിൽ തേച്ച് അര മണിക്കൂർ കഴിഞ്ഞ് കുളിച്ചാൽ പേൻ, താരൻ എന്നിവ മാറും.