#Dog_bite : വീണ്ടും തെരുവ് നായ അക്രമം, രണ്ടിടത്തായി 16 പേർക്ക് കടിയേറ്റു, ചിലരുടെ പരിക്ക് ഗുരുതരം...

അടിമലത്തുറയിൽ തെരുവുനായയുടെ ആക്രമണത്തിൽ 9 പേർക്ക് പരിക്കേറ്റു. അഞ്ചുപേരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെയാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. അതേ സമയം വടകരയിലും തെരുവുനായയുടെ ആക്രമണമുണ്ടായി. ആക്രമണത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു. താഴെ വടകരയിൽ ഒതയോത്ത് സഫിയ(60)യ്ക്കാണ് പരിക്ക്.


  പാമ്പാടിയിൽ ഏഴ് പേരെ കടിച്ച തെരുവ് നായയ്ക്ക് പേ വിഷ ബാധ സ്ഥിരീകരിച്ചു.
  കോട്ടയം പാമ്പാടിയിൽ ഏഴുപേരെ കടിച്ച തെരുവ് നായയ്ക്ക് പേ വിഷ ബാധ സ്ഥിരീകരിച്ചു. ശനിയാഴ്ച വൈകിട്ട് പാമ്പാടി ഏഴാം മൈലിൽ നായ ഏഴുപേരെ ആക്രമിച്ചു. മുറ്റത്തും വീട്ടിലും കയറി ആളുകളെ കടിച്ച നായ പിന്നീട് ചത്തു. തുടർന്നുള്ള പരിശോധനയിലാണ് പേ വിഷ ബാധ സ്ഥിരീകരിച്ചത്.
  ശനിയാഴ്ച ഉച്ചയോടെ പാമ്പാടി ഏഴാം മൈലിലാണ് തെരുവ് നായ്ക്കളുടെ ആക്രമണം ഉണ്ടായത്. ഏഴുപേരെ കടിച്ച നായയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തി. ഈ നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു.
  നായയുടെ കടിയേറ്റ് പ്രദേശവാസി സുമി വർഗീസിന്റെ ചൂണ്ടുവിരൽ ഭാഗികമായി തകർന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ കൈവിരൽ പാതി മുറിഞ്ഞ നിലയിൽ സുമിയെ പ്ലാസ്റ്റിക് സർജറിക്ക് വിധേയമാക്കിയിരുന്നു. സുമിയുടെ ശരീരത്തിൽ 38 കടിയേറ്റു. പാറക്ക  വീട്ടിലെ നിഷ സുനിലിനെയും തെരുവ് നായ ക്രൂരമായി ആക്രമിച്ചു.
   സുമിയെ നായ കടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇവർക്കൊപ്പം കടിയേറ്റ അഞ്ചുപേരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.