കെഎസ്ആർടിസി ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ.മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്.ആർ. സുരേഷ് കുമാർ, കണ്ടക്ടർ എൻ.അനിൽകുമാർ, അസിസ്റ്റന്റ് സി.പി. പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മിലൻ ഡോറിച്ച് ഉൾപ്പെടെയുള്ളവരെ സസ്‌പെൻഡ് ചെയ്തത്. 45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കാനും മകളുടെ മുന്നിൽവെച്ച് പിതാവിനെ മർദ്ദിച്ച ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഗതാഗത മന്ത്രി ആന്റണി രാജു കെഎസ്ആർടിസി സിഎംഡിക്ക് നിർദേശം നൽകി.
കെഎസ്ആർടിസി ഡിപ്പോയിൽ അച്ഛനെയും മകളെയും ജീവനക്കാർ മർദിച്ച സംഭവത്തിൽ പ്രതികരണവുമായി പെൺകുട്ടി രംഗത്തെത്തിയിരുന്നു. അടിക്കരുതെന്ന് പറഞ്ഞിട്ടും ജീവനക്കാർ അച്ഛനെ മർദിച്ചെന്നും പെൺകുട്ടിയാണെന്നു പോലും നോക്കാതെ തള്ളിയെന്നും കുട്ടി പറഞ്ഞു. "ഞാൻ ടോയ്‌ലറ്റിൽ പോയി തിരിച്ചു വരുമ്പോഴാണ് തർക്കം കണ്ടത്. പപ്പയെ മർദിക്കുന്നത് കണ്ടപ്പോൾ ഞാൻ പിടിക്കാൻ ശ്രമിച്ചു. പക്ഷേ അവർ എന്നെ തള്ളിയിടുകയും പപ്പയെ അടിക്കുകയും ചെയ്തു . അടിക്കരുതെന്ന് ഞാൻ പറഞ്ഞു.പപ്പ തളർന്നപ്പോൾ അവർ നിർത്തി. വയ്യെന്ന് പറഞ്ഞിട്ടും ആരും സഹായിച്ചില്ല.ഞാൻ തന്നെ കൂട്ടുകാരിയോടൊപ്പം പോലീസ് സ്റ്റേഷനിൽ പോയി വിവരം പറഞ്ഞു.
പെണ്ണെന്നോ കുട്ടിയെന്നോ നോക്കാതെ എന്നെയും തള്ളിയിട്ടു . പോലീസുകാർ പപ്പയെ ഓട്ടോ വിളിച്ച് ആശുപത്രിയിലേക്ക് പോയി. ഇന്നത്തെ പരീക്ഷ പോലും നന്നായി എഴുതാൻ കഴിഞ്ഞില്ല.
സംഭവത്തിൽ അഞ്ചു പേർക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തു. ഐപിസി 143, 147, 149 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അന്യായമായി തടഞ്ഞു വച്ച് മർദിക്കൽ, സംഘം ചേരൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.