തലശ്ശേരി : സബ്സ്റ്റേഷന്റെ പൂർത്തീകരണവുമായി ബന്ധപ്പെട്ട് പുതിയതായി നിർമ്മിച്ച 220 KV ലൈനുകൾ കാഞ്ഞിരോട് സബ്സ്റ്റേഷനിൽ ബന്ധിപ്പിക്കേണ്ടതുണ്ട്. ഇതിനായി 11.09.2022 ഞായറാഴ്ച രാവിലെ 8.30 മുതൽ 12.30 വരെ തളിപ്പറമ്പ്, അമ്പലത്തറ, മൈലാട്ടി എന്നീ 220 kv സബ്സ്റ്റേഷനുകളുടെയും, വിദ്യാനഗർ, കാഞ്ഞങ്ങാട്, മുള്ളേരിയ, ചെറുവത്തൂർ(റെയിൽവേ), പഴയങ്ങാടി ഏഴിമല, ചെറുപുഴ, പയ്യന്നൂർ, മങ്ങാട്,അഴീക്കോട്, എന്നീ 110 KV സബ്സ്റ്റേഷനുകളുടെയും പെരിയ ബദിയടുക്ക, ആനന്ദപുരം, കാസർഗോഡ് ടൌൺ, കാഞ്ഞങ്ങാട് ടൌൺ, നീലേശ്വരം ടൌൺ, വെസ്റ്റ് എളേരി, ബേളൂർ, രാജപുരം, തൃക്കരിപ്പൂർ, പയ്യന്നൂർ ടൌൺ, പടന്നപ്പാലം, നടുക്കിനി ആലക്കോട്, കുറ്റിയാട്ടൂർ എന്നീ 33 kv സബ്സ്റ്റേഷനുകളുടെയും പരിധിയിൽ വൈദ്യുതി തടസ്സം ഉണ്ടാകുമെന്നതിനാൽ
പൊതുജനങ്ങൾ സഹകരിക്കണമെന്ന് ഷൊർണ്ണൂർ ട്രാൻസ്ഗ്രിഡ് നോർത്ത് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അറിയിക്കുന്നു.