#IT_PARK : 400 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുന്ന ഐടി പാര്‍ക്കിന് കാസര്‍കോട്ട് തറക്കല്ലിട്ടു; സ്ഥാപനം ഒരു വര്‍ഷത്തിനുള്ളില്‍ വിന്‍ടെച് പാം മെഡോസില്‍ പൂര്‍ത്തിയാകും; പ്രവര്‍ത്തനം ദുബൈ ആസ്ഥാനമായുള്ള ഡിസാബൊയുടെ കീഴില്‍

കാസർഗോഡ് : 400 പേർക്ക് നേരിട്ട് തൊഴിൽ നൽകുന്ന ഐടി പാർക്കിന് കാസർഗോഡ് തറക്കല്ലിട്ടു. വിൻടെക് പാം മെഡോസിൽ ഐടി പാർക്ക് ഒരു വർഷത്തിനകം പൂർത്തിയാകുമെന്ന് ദുബായ് ആസ്ഥാനമായുള്ള ഐടി സ്ഥാപനമായ ഡിസാബോ സിഇഒ അബ്ദുൾ അഫ്വാബ്, വിൻടച്ച് ചെയർമാൻ അബ്ദുൾ കരീം സിറ്റി ഗോൾഡ്, എംഡി ഹനീഫ് അരമന എന്നിവർ പറഞ്ഞു.

  10 കോടി രൂപ ചെലവിലാണ് ഐടി പാർക്ക് നിർമിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിലാണ് പാർക്കിന്റെ ക്രമീകരണം. പിന്നീട് 1000 പേർക്ക് തൊഴിൽ നൽകാൻ പറ്റുന്ന രീതിയിൽ ഐ ടി പാർക്കിനെ മാറ്റാൻ കഴിയും എന്ന് ബന്ധപ്പെട്ടവർ പറയുന്നു.

  ഐടി പാർക്കിന്റെ തറക്കല്ലിടൽ ചടങ്ങ് കുമ്പോൽ കെ എസ് അലി തങ്ങൾ നിർവഹിച്ചു. സയ്യിദ് ഹുസൈൻ തങ്ങൾ പ്രാർത്ഥന നടത്തി. അഡ്വ. ആതിഫ് ഹുദവി, ഖലീൽ ഹുദവി, അബ്ദുൽ കരീം കോളിയാട്, ഹനീഫ് അരമന, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷെരീഫ്, ബദിയടുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം അബ്ബാസ്, അംഗങ്ങളായ ശ്യാം പ്രസാദ്, അനസൂയ, ജലീൽ കോയ റൂബി, ആർക്കിടെക്റ്റ് എഞ്ചിനീയർ അൽ രമണ, ആർക്കിടെക്റ്റ് എഞ്ചിനീയർ റൂബി, , മാസിയ. ഹനീഫ്, മുഹമ്മദലി അടക്കാട്ട്ബയൽ, പി.എ ഷാഹുൽ, ടി.എ ഷാഫി എന്നിവർ പങ്കെടുത്തു.

  കാസർകോട് ജില്ലയിലെ ആദ്യത്തെ ഐടി പാർക്കിന് വ്യാഴാഴ്ച ബദിയടുക്ക പഞ്ചായത്തിൽ തറക്കല്ലിട്ടു. ചിമേനിയിൽ ഐടി പാർക്ക് കൊണ്ടുവരുമെന്ന് നേരത്തെ സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നെങ്കിലും അതെല്ലാം ഫയലിൽ ഉറങ്ങുകയാണ്.