#Kollam : ഗേറ്റിനു പുറത്താക്കി വാതിലടച്ചു; അമ്മയും കുഞ്ഞും രാത്രി മുഴുവൻ പെരുവഴിയിൽ , ഭർത്താവിന്റെ വീട്ടിലെ ക്രൂരത.

യുവതിയെയും കുഞ്ഞിനെയും ബന്ധുക്കൾ വീട്ടിൽ നിന്ന് പുറത്താക്കി. കൊല്ലത്താണ് സംഭവം. വീട്ടുകാർ ഗേറ്റ് പൂട്ടിയതിനെ തുടർന്ന് യുവതിക്കും കുട്ടിക്കും രാത്രി വീടിന് പുറത്ത് കിടക്കേണ്ടി വന്നു. സ്‌കൂൾ യൂണിഫോം പോലും മാറാതെ ഉമ്മറപ്പടിയിൽ നിൽക്കുകയാണ് അഞ്ച് വയസുകാരനും അമ്മയും
  തഴുത്തല പികെ ജംക്‌ഷൻ ശ്രീനിലയത്തിൽ ഡിവി അതുല്യയ്ക്കും മകനുമാണ് ദുരനുഭവം ഉണ്ടായത്. സ്‌കൂളിൽ നിന്ന് മകനെ വിളിക്കാൻ അതുല്യ പുറത്തിറങ്ങിയപ്പോൾ വീട്ടുകാർ ഗേറ്റ് പൂട്ടി. വിവാഹം കഴിഞ്ഞ നാൾ മുതൽ പീഡനം അനുഭവിക്കുകയാണെന്നും സ്ത്രീധനം കുറഞ്ഞുവെന്നും കാർ നൽകിയില്ലെന്നും പറഞ്ഞ് എല്ലാ ദിവസവും പരാതിപ്പെടാറുണ്ടെന്നും അതുല്യ പറയുന്നു.

ഇന്നലെ വൈകിട്ട് മൂന്നരയോടെ സ്‌കൂൾ ബസിൽ നിന്നാണ് അതുല്യ മകനെ വിളിക്കാൻ പോയത്. 'അഞ്ച് മിനിറ്റേ എടുത്തുള്ളൂ. ഞാൻ പോയി കുഞ്ഞിനെയും കൂട്ടി വന്നു . ഗേറ്റിനു സമീപമെത്തിയപ്പോൾ രണ്ടു ഗേറ്റുകളും പൂട്ടിയിട്ടിരിക്കുന്നതായി കണ്ടു. അടുത്തുള്ള കൊറ്റിയം സ്റ്റേഷനിൽ അറിയിച്ചു. കൊല്ലം സിറ്റി കമ്മീഷണറെ  വിളിച്ചു. ശിശുക്ഷേമ വകുപ്പിനെയും വിവരമറിയിച്ചു. ഇന്നലെ രാത്രി 11.30 വരെ ഗേറ്റിനു മുന്നിൽ ഇരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ അകത്ത് കയറി വീട്ടിലെ സിറ്റൗട്ടിൽ ഇരുന്നു,' അതുല്യ പറഞ്ഞു.