ആടുജീവിതം ശരിക്കൊരു മാടുജീവിതം തന്നെയല്ലേ ? #Gotlife

 2024ഇല്‍ പുറത്തിറങ്ങിയ പ്രിത്വിരാജ്‌ നായകനായ ആടുജീവിതം സിനിമയെ കുറിച്ച് പറയുകയാണെങ്കില്‍ ,നരഗയാധന അനുഭവിക്കുന്ന ഒരു പറ്റം മനുഷ്യരുടെ യഥാര്‍ത്ഥ ജീവിതമാണ് തുറന്നുകാട്ടുന്നത് . ബെന്യാമിന്‍ എഴുതിയ ആടുജീവിതം എന്ന നജീബിന്റെ യഥാര്‍ത്ഥ ജീവിത കഥ ആസ്പ്പദമാക്കിയാണ് ബ്ലെസി ഈ സിനിമ നിര്‍മിച്ചിരിക്കുന്നത്. 

 പൊടിക്കാറ്റും ചൂടും ഉയര്‍ന്നു നില്‍ക്കുന്ന മരുഭൂമിയില്‍ ആടുകളെ മേയ്ച് ഒരു മനുഷ്യന്‍ വര്‍ഷങ്ങളോളം ജീവിക്കുക. അവന്റെ കഷ്ട്ടപാടാണ് അവനെ ഈ മരുഭൂമിയില്‍ എത്തിക്കുന്നത്. പല മനുഷ്യരും നേരിടുന്ന പ്രശ്നങ്ങള്‍ തന്നെയാണ് ഇതിലും പ്രതിഫലിക്കുന്നത്. എത്രയോ മനുഷ്യര്‍ സ്വന്തം നാടും വീടും വിട്ട് പ്രവാസ ജീവിതത്തിനായി പോകുന്നു. പല പല ചതിക്കുഴിയിലും പെട്ട്  ദുരിതമനുഭവിക്കുന്ന ഒട്ടനവധി ആള്‍ക്കാര്‍ ഇന്നും ഉണ്ട്.അതിന്റെ ഒരു ജീവിച്ചിരിക്കുന്ന ഉദാഹരണമായാണ് നജീബിനെ കാണുന്നത്.

നാട്ടിലെ ദുരവസ്ഥ കൊണ്ട് സ്വന്തം രാജ്യം വിട്ട് അന്യദേശത്തെക്ക് പോകേണ്ടി വരുന്ന ഓരോ മനുഷ്യനും കണ്ടിരിക്കേണ്ടുന്ന സിനിമ ആണിത്. ഇന്നും ഇതുപോലുള്ള അവസ്ഥകള്‍ക്ക് കുറവൊട്ടുമില്ല.സത്യത്തില്‍ ഇതൊരു ഇതിഹാസ കഥപോലെ തന്നെയാണ്.പച്ചയായ മനുഷ്യജീവിതങ്ങള്‍ കാണിച്ച് തരുന്ന സിനിമ.

ഇന്നത്തെ കാലത്ത് കുറച്ചെങ്കിലും അടിമത്വം കുറയാനും നജീബിന്റെ പോലുള്ള അവസ്ഥ കുറയാനും കാരണം ഇന്റര്‍നെറ്റ്‌ പോലുള്ളവയുടെ ഉപയോഗവും മൊബൈല്‍ ഫോണും ഒക്കെ ഉള്ളതുകൊണ്ടാണ്.എങ്കിലും പലരും ഇതുപോലുള്ള ചതിക്കുഴിയില്‍ ചെന്ന് വീഴുന്നു. എങ്കിലും പലരും പഠിച്ചു എങ്ങനെ ആണ് അന്യദേശത്ത് ചെന്ന് പെട്ടാല്‍ എന്ന്.

ആടുജീവിതം ശരിക്കുമൊരു മാടുജീവിതം തന്നെയാണെന്ന് പറയാന്‍ സാധിക്കും. കാരണം യൗവനകാലം പൂര്‍ണമായും ,ഒരു ചതിക്കുഴിയില്‍ അകപെട്ടുപോയ മനുഷ്യന്റെ കഥ ആണിത്. ഇനിയും ഇതുപോലെ ആരും ചതിക്കുഴിയില്‍ ചെന്നുപെട്ട് ജീവിതം നരകമാക്കാന്‍ ഇടവരുത്തരുതെയെന്നു പ്രാർത്ഥിക്കാം.