#ONE_NATION_ONE_CHARGER : ഇനിമുതൽ ആൻഡ്രോയിഡിനും ഐഫോണിനും ഒറ്റ ചാർജർ..

ഐഫോൺ ഉൾപ്പെടെ എല്ലാ ഫോണുകൾക്കും ഒറ്റ ചാർജർ, യൂറോപ്യൻ യൂണിയനാണ് ഇത്തരമൊരു ബില്ല്‌ പാസ് ആക്കിയത്.  2024 അവസാനത്തോടെ, ഐഫോണുകളും എയർപോഡുകളും ഉൾപ്പെടെ എല്ലാ ഉപഭോക്തൃ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളിലും യുഎസ്ബി ടൈപ്പ് സി ചാർജിംഗ് പോർട്ടുകൾ ഉപയോഗിക്കണമെന്ന നിയമം യൂറോപ്യൻ പാർലമെന്റ് പാസാക്കി.
വൈകാതെ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളും ഇതേ തീരുമാനങ്ങളിലേക്ക് വരുമെന്നാണ് ടെക് ലോകം പ്രതീക്ഷിക്കുന്നത്.
 2024 അവസാനത്തോടെ, EU-ൽ വിൽക്കുന്ന എല്ലാ മൊബൈൽ ഫോണുകൾക്കും ടാബ്‌ലെറ്റുകൾക്കും ക്യാമറകൾക്കും ഒരു ടൈപ്പ്-സി ചാർജിംഗ് പോർട്ട് ഉണ്ടായിരിക്കണം.  2026 മുതൽ ലാപ്‌ടോപ്പുകൾക്കും ഈ നിബന്ധന ബാധകമാകും.  ചുരുക്കത്തിൽ, ആപ്പിളായാലും ആൻഡ്രോയിഡായാലും ഒരേ തരത്തിലുള്ള ചാർജർ മതി.