#Potato : ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ വച്ചാൽ സംഭവിക്കുന്നത്..!!!

നാം എപ്പോഴും ഉപയോഗിക്കുന്ന ഒരു വിഭവമാണ് ഉരുളക്കിഴങ്ങ്. നിങ്ങൾ ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ടോ? ഉരുളക്കിഴങ്ങുകൾ പുറത്തു വയ്ക്കുന്നതിനേക്കാൾ എളുപ്പത്തിൽ ഫ്രിഡ്ജിൽ വച്ചാൽ ചീത്തയാകുമെന്ന് എത്ര പേർക്ക് അറിയാം?
  മിക്ക ആളുകളും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം ഉരുളക്കിഴങ്ങ് എളുപ്പത്തിൽ മുളച്ച് പോകുന്നു എന്നതാണ്. ഇതൊഴിവാക്കാൻ ചെയ്യേണ്ട നാല് കാര്യങ്ങൾ ഇതാ.
  1. ഔഷധസസ്യങ്ങൾ (ഇലകൾ)  ഉരുളക്കിഴങ്ങിന്റെ കൂടെ വയ്ക്കുന്നത് അതിന്റെ  ആയുസ്സ് വർദ്ധിപ്പിക്കും. റോസ്മേരി, അല്ലെങ്കിൽ മറ്റേതെങ്കിലും ഔഷധസസ്യങ്ങൾ ഇതിനായി ഉപയോഗിക്കാം.
  2. നേരത്തെ സൂചിപ്പിച്ചതുപോലെ, ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ വയ്ക്കേണ്ടതില്ല. കൂടാതെ, ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് സൂക്ഷിക്കരുത്. വെളിച്ചം കുറവുള്ള സ്ഥലത്ത് ബാസ്കറ്റിലോ മറ്റോ വയ്ക്കാം.
  3. ആപ്പിളിനൊപ്പം ഉരുളക്കിഴങ്ങ് ഒരിക്കലും സൂക്ഷിക്കരുത്. ആപ്പിൾ ഉൽപ്പാദിപ്പിക്കുന്ന എഥിലീൻ വാതകം ഉരുളക്കിഴങ്ങിനെ എളുപ്പത്തിൽ കേടാക്കുന്നു.
  4. ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഈർപ്പം വർദ്ധിപ്പിക്കും. ഉരുളക്കിഴങ്ങും ഉള്ളിയും കേടാകാതിരിക്കാൻ അധിക ഈർപ്പം ആവശ്യമില്ല. അവയിൽ തന്നെ വെള്ളം അടങ്ങിയിരിക്കുന്നു. ഈർപ്പം കൂടുതലായാൽ അവ പെട്ടെന്ന് കേടാകും.