കാസർഗോഡ് : രണ്ട് അതിഥി തൊഴിലാളികളെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. ബേക്കൽ പള്ളിക്കര ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെ റെയിൽവേ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
മധ്യപ്രദേശ് സ്വദേശികളായ റാബിസിംഗ്, അജു സിംഗ് എന്നിവരാണ് മരിച്ചത്. ട്രെയിൻ തട്ടി തെറിച്ചുപോയ കുണിയയിലെ ചെങ്കൽമടയിലെ തൊഴിലാളികളാണിവരെന്ന് സംശയിക്കുന്നു. ബേക്കൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.