ആലക്കോട് : കണ്ണൂർ ആലക്കോടിനടുത്ത് നെല്ലിക്കുന്നിൽ കാർ നിയന്ത്രണം നഷ്ടപ്പെട്ട് കിണറ്റിൽ വീണ് ഒരാൾ മരിച്ചു. താരാമംഗലത്ത് മാത്തുക്കുട്ടി (58) അന്തരിച്ചു. മകൻ ബിൻസിനെ (17) ഗുരുതര പരുക്കുകളോടെ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 10.15നായിരുന്നു അപകടം. കാർ വീട്ടിൽ നിന്ന് പുറത്തെടുത്തപ്പോൾ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു.