DY_CHANDRACHUD : ഇന്ത്യയുടെ അൻപതാം ചീഫ് ജസ്റ്റിസായി ഡിവൈ ചന്ദ്രചൂഡ്‌ ഇന്ന് സ്ഥാനമേൽക്കും.

സുപ്രീംകോടതിയുടെ  50-ാമത് ചീഫ് ജസ്റ്റിസായി ഡിവൈ ചന്ദ്രചൂഡ് എന്ന ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.  പ്രസിഡന്റ് ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും.  ഡി വൈ ചന്ദ്രചൂഡ് രണ്ട് വർഷം രാജ്യത്തെ പരമോന്നത ജഡ്ജിയുടെ ബെഞ്ചിലുണ്ടാകും.
 
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് 2024 നവംബർ 24 ന് വിരമിക്കും. ഡി വൈ ചന്ദ്രചൂഡിന്റെ പിതാവ് ജസ്റ്റിസ് യശ്വന്ത് വിഷ്ണു ചന്ദ്രചൂഡ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കാലം (1978-1985) ചീഫ് ജസ്റ്റിസായിരുന്നു. 
ഇന്ത്യയുടെ പതിനാറാം ചീഫ് ജസ്റ്റിസായിരുന്നു വൈ വി ചന്ദ്രചൂഡ്.