വർഷങ്ങൾക്ക് ശേഷം സിനിമയിൽ മുഖം കാണിക്കാൻ കഴിയാതെ വന്നിട്ടും തൻ്റെ മേൽനോട്ടത്തിൽ തയ്യാറാക്കിയ ഒരു വിഭവം സിനിമയിൽ താരമായി മാറിയതിൻ്റെ സന്തോഷത്തിലാണ് മലയാളികളുടെ പ്രിയങ്കരനായ ഷെഫ് സുരേഷ് പിള്ള.
വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഒരുങ്ങിയ " വര്‍ഷങ്ങള്‍ക്ക് ശേഷം" എന്ന ചിത്രത്തില്‍ നിര്‍ണായകമായൊരു കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിച്ചത്. സിനിമ നടനായ നിധിന്‍ മോളിയായി നിവിന്‍ തകര്‍ത്തഭിനയിച്ച ചിത്രത്തില്‍ ഭക്ഷണം കഴിക്കുന്നൊരു രംഗമുണ്ട്.
ആഡംബര ഹോട്ടലില്‍ നിന്ന് കഴിക്കുന്ന ആ സ്പെഷ്യല്‍ ഡിഷിനു പിന്നിലെ കഥ വെളിപ്പെടുത്തുകയാണ് ഷെഫ് സുരേഷ് പിള്ള. സ്ലോ റോസ്റ്റട് ലാംബ് ഷാങ്ങ് എന്ന ഇറ്റാലിയന്‍ ഡിഷിനെ കുറിച്ചും അത് തയ്യാറാക്കാനായി വിനീത് ശ്രീനിവാസന്‍ വിളിച്ചതിനെകുറിച്ചും സുരേഷ് പിള്ള പറയ്യുന്നു.
ആദ്യമായി ഒരു സിനിമയിൽ മുഖം കാണിക്കുന്ന ഒരു കുട്ടിയുടെ കൗതുകത്തോടെ സ്‌ക്രീനിൽ സ്വന്തം കയ്യൊപ്പോടെ വിഭവം വീക്ഷിക്കുകയായിരുന്നുവെന്ന് ഷെഫ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. എന്തായാലും ഷെഫിൻ്റെ വിഭവം സ്‌ക്രീനിലെത്തിച്ച വിനീത് ശ്രീനിവാസന് അടുത്ത സിനിമയിൽ നായകനാകാൻ ഒരു ‘ഓഫർ’ നൽകാൻ ഷെഫിൻ പിള്ള മറക്കുന്നില്ല.
വിനീതിന് നന്ദി പറഞ്ഞ് സുരേഷ് പിള്ള ഇനിയും എന്തെങ്കിലും സഹായം വേണമെങ്കില്‍ വിളിക്കണമെന്നും പറയുന്നുണ്ട്. ഫെയിസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.വളരെ സന്തോഷത്തോടെ ആണ് ഷെഫ് അത് പോസ്റ്റ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ആ ഓര്‍മകളും അതില്‍ ഉള്‍പെടുത്തിയിട്ടുണ്ടായിരുന്നു