വിവാഹിതരായ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും പരിഹാര മാര്‍ഗങ്ങളും; #MarriedWomenIssues

സ്ത്രീകള്‍ ഇന്നും ഒരുപാട് പ്രശ്നങ്ങള്‍നേരിടുന്നുണ്ട്. പ്രത്യെകിച് വിവാഹിതരായ സ്ത്രീകള്‍. വിവാഹത്തിന് മുന്പ് വരെ ഒരുപാട് ആഗ്രഹങ്ങളുമായി നടന്ന അവര്‍ അത് സ്വന്തമാക്കാന്‍ സാധിക്കാതെ നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിപോകുകയും ചെയ്യുന്ന ഒട്ടനവധി സ്ത്രീകള്‍ നമുക്ക് ചുറ്റുമുണ്ട്.സ്ത്രീധനത്തിന്റെ പേരിലും, നിറത്തിന്റെ പേരിലും മാറ്റിനിര്‍ത്തപെടുന്ന ഒരുപാട് സ്ത്രീകള്‍ നമുക്ക് ചുറ്റും ജീവിക്കുന്നുണ്ട്. 

 സ്ത്രീ എന്നും പുരുഷന്റെ അടിമയായി ജീവിക്കണമെന്നുള്ള  പുരുഷമേധാവിത്വ സമൂഹത്തിന്റെ സൃഷ്ട്ടിത നിയമമാണ് സ്ത്രീയെ ഇന്നും അന്ധകാരത്തില്‍ നിന്നും കര കയറ്റാതെ നില്‍കുന്നത്.വിവാഹം വരെ വീട്ടുകാരെ ആശ്രയിച്ചും വിവാഹ ശേഷം ഭര്‍ത്താവിനെയും ഭര്‍തൃ വീടുകാരെയും അനുസരിച് ജീവിക്കുക , അത് കഴിഞ്ഞു മക്കളുടെയും ഭര്‍ത്താവിന്റെയും കാര്യങ്ങള്‍ നോക്കി വീട്ടില്‍ തന്നെ കഴിഞ്ഞുകൂടുക ,, ഇതൊക്കെയാണ് സ്ത്രീ എന്നാണ് സമൂഹത്തിന്റെ ധാരണ .

എങ്കിലും ഇന്നത്തെ വിഭ്യാസത്തിന്റെ ഫലമായി കുറച്ചെങ്കിലും സ്ത്രീകള്‍ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. ഭര്‍ത്താവിന്റെ അടിമ അല്ല ഭാര്യ എന്ന തിരിച്ചറിവ് എല്ലാര്‍ക്കും വന്നു തുടങ്ങിയിരിക്കുന്നു.സ്ത്രീയും പുരുഷനും തുല്യരാണെന്നും പരസ്പര ബഹുമാനത്തോടെ മുന്നോട്ട് പോകേണ്ടാവരാണെന്നും  മനസിലാക്കാന്‍ തുടങ്ങിയിരിക്കുന്നു. 

 വിദ്യാഭ്യാസവും , പ്രതികരണ ശേഷിയുമാണ് ഇതിനുള്ള പരിഹാരം.ഇതേ ഐക്യ മനോഭാവത്തോടെ മുന്നോട്ട് പോകുകയാണെങ്കില്‍ പല കുടുംബ പ്രശ്നങ്ങളും ഇല്ലാതാകുകയും അതുമൂലം, നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സാധിക്കുകയും ചെയ്യും.നല്ല നാളേക്കായി നമുക്ക് പ്രവര്‍ത്തിക്കാം.