എപ്പോഴും ആരോഗ്യത്തോടെ ജീവിക്കുവാനാണ് നാം എല്ലാവരും ആഗ്രഹിക്കുന്നത്. നല്ല ആരോഗ്യത്തിനായി നാം കഴിക്കുന്ന ഭക്ഷണം വളരെ പ്രധാനമായ കര്‍ത്തവ്യം നിര്‍വഹിക്കുന്നതായി നമുക്കറിയാം, എന്നാല്‍ അവ എങ്ങനെ ഏതൊക്കെ എത്ര അളവില്‍ എന്നതിനെ കുറിച്ച് നമ്മളില്‍ പലര്‍ക്കും കൃത്യമായ ധാരണ ഉണ്ടാവുകയുമില്ല. ദിവസേനെയുള്ള ഭക്ഷണ ക്രമത്തില്‍ ചില ഘടകങ്ങള്‍ ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്.
പച്ചക്കറികളുടെയും പഴങ്ങളുടെയും ഗുണങ്ങൾ എല്ലാവർക്കും അറിയാം, എന്നാൽ ഭക്ഷണത്തിൽ നട്ട്സുകളും വളരെ പ്രധാനമാണ്. അവയില്‍ തന്നെ നമുക്ക് അധികം പരിചിതമല്ലാത്ത ഒന്നാണ് മത്തന്‍ വിത്തുകള്‍ (Pumkin Seeds). മത്തങ്ങ വിത്തുകൾ ദൈന്യംദിന ഭക്ഷണ ക്രമത്തില്‍ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങളും അവയുടെ പ്രത്യേകതകളും ഏതൊക്കെയാണെന്ന് ഇവിടെ വായിക്കുക :
മത്തങ്ങ വിത്തുകൾ നമ്മുടെ ദൈന്യംദിന ജീവിതത്തില്‍ വളരെ പ്രയോജനകരമാണ്. മത്തങ്ങ വിത്തില്‍ മഗ്നീഷ്യം, വിറ്റാമിൻ കെ എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ ഇവ ആരോഗ്യത്തിന് വളരെ പ്രയോജനകരമാണെന്നതില്‍ തര്‍ക്കമില്ല ഇതുകൂടാതെ, മത്തങ്ങ വിത്തിൻ്റെ അത്ഭുതകരമായ ഗുണങ്ങളാണ് ചുവടെ
സ്ത്രീകള്‍ക്കുള്ള മികച്ച സപ്ലിമെന്റ്
പല സ്ത്രീകൾക്കും ആർത്തവ സമയത്ത് അസഹനീയമായ വേദനയും മലബന്ധവും അനുഭവപ്പെടുന്നു. അത്തരമൊരു സാഹചര്യത്തിൽ, മത്തങ്ങ വിത്തുകൾ മലബന്ധവും വേദനയും കുറയ്ക്കാൻ മാത്രമല്ല, പ്രത്യുൽപാദനശേഷി മെച്ചപ്പെടുത്താനും ഹോർമോൺ അസന്തുലിതാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ഹൃദയത്തിന്‍റെ സുഹൃത്ത്
മത്തങ്ങയുടെ കുരു കഴിക്കുന്നതും ഹൃദയത്തിന് ഗുണം ചെയ്യും. നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, ആൻ്റി ഓക്‌സിഡൻ്റുകൾ എന്നിവയും ഇതിൽ നല്ല അളവിൽ കാണപ്പെടുന്നു. കൊളസ്‌ട്രോൾ നീക്കം ചെയ്യാനും ഇത് സഹായകമാണ്. ഇതിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാനും സഹായിക്കുന്നു. ഇത് ഹൃദയ സംബന്ധമായ പ്രശ്നങ്ങളും ഇല്ലാതാക്കുന്നു.
രോഗപ്രതിരോധ മെച്ചപ്പെടുത്തുന്നു
നിങ്ങളുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും മത്തങ്ങ വിത്തുകൾ സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളും ഫൈറ്റോകെമിക്കലുകളും നിങ്ങളുടെ പ്രതിരോധശേഷി നിലനിർത്താൻ സഹായിക്കുന്നു.
സന്ധിവേദനയുടെ ശത്രു
മത്തങ്ങ വിത്തുകളുടെ ഗുണങ്ങൾ എണ്ണാൻ പറ്റാത്തത്രയാണ്. സന്ധി വേദന കുറയ്ക്കാനും ഇതിൻ്റെ വിത്തുകൾ ഫലപ്രദമാണ്. ആർത്രൈറ്റിസ് വേദനയിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം വേണമെങ്കിൽ തീർച്ചയായും നിങ്ങളുടെ ഭക്ഷണത്തിൽ മത്തങ്ങ വിത്തുകൾ ഉപയോഗിക്കുക.
മുടിയ്ക്കുള്ള ടോണിക്ക്
മുടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നിങ്ങൾ നേരിടുന്നുണ്ടെങ്കിൽ പോലും, മത്തങ്ങ വിത്തുകൾ കഴിക്കുന്നത് അവയെ ശക്തിപ്പെടുത്തുന്നു. ദിവസവും മത്തങ്ങയുടെ കുരു ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മുടി വളർച്ചയും മെച്ചപ്പെടും. മത്തങ്ങയുടെ എണ്ണ മുടിയിലും ഉപയോഗിക്കാം.