ഇന്ന് നാം കണ്ടുവരുന്നൊരു പ്രവണതയാണ് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കിട്ടിയ കുട്ടികള്‍ക്ക് അനുമോദനങ്ങള്‍ നല്‍കുന്നത്. ഒരു വശത്തുനിന്ന് നോക്കിയാല്‍ അത് നല്ലതുതന്നെ. എന്നിരുന്നാല്‍കൂടി മാര്‍ക്ക് കുറവുള്ള കുട്ടികള്‍ക്കും , ചെറിയ ഒന്നോ രണ്ടോ മാര്‍കിനു എ പ്ലസ് നഷ്ട്ടമായ കുട്ടികളുടെയും മാനസികാവസ്ഥ ചിന്തിച്ചു നോക്കിയിട്ടുണ്ടോ ?
ഇന്ന് ഒരു വാര്‍ത്ത കേട്ടു ; പാലത്തായില്‍ ഒരു കുട്ടി ആത്മഹത്യ ചെയ്തു.കാരണം ഇക്കഴിഞ്ഞ പത്താം ക്ലാസ്സ് പരീക്ഷയില്‍ ഒരു വിഷയത്തിന് എ പ്ലസ് കിട്ടിയില്ല , ഇന്ന് സ്കൂളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കിട്ടിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങുകള്‍ നടക്കുന്നതും കടുത്ത വിഷമത്തിന് ഇടയാക്കി. ഒരുപക്ഷെ ഇത് തന്നെ ആയിരിക്കാം മരണകാരണവും.
അനുമോദനങ്ങള്‍ നല്ലതാണ്, പക്ഷെ എല്ലാ കുട്ടികളെയും ഒരുപോലെ കാണണ്ടേ? അല്ലെങ്കില്‍ ബാക്കിയുളള കുട്ടികള്‍ക്ക് മാനസിക സങ്കര്‍ഷം ഉണ്ടാകില്ലേ ?
ചെറിയ മാര്‍ക്കിനു എ പ്ലസ് കിട്ടാതെപോയ ഒട്ടനവധി കുട്ടികളുണ്ടാകും. അവരെ കൂടെ പരിഗണിക്കുക. അവരുടെ ഭാഗത്ത് നിന്നും ആലോചിക്കുക.കുട്ടികള്‍ക്ക് ധൈര്യം നല്‍കുക. എ പ്ലസില്‍ അല്ല കാര്യമെന്ന് മനസിലാക്കുക. എ പ്ലസുകളെ മാത്രമല്ല , കുട്ടികള്‍ ചെയ്ത അധ്വാനത്തിനെയും അഭിനന്ദിക്കുക.
ഒന്നുകൂടെ ആലോചിച്ചു നോക്കൂ.. ഈ ചെയ്യുന്നത് ശരിയാണോ എന്ന് . എല്ലാവരെയും ഒരുപോലെ അനുമോദിക്കണ്ടേ? പരീക്ഷ എഴുതിയ എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നില്ലേ ?