ഇന്ത്യ നമ്മുടെ രാജ്യമാണ്, നമ്മുടെ രാജ്യത്തിൻ്റെ വൈവിധ്യവും
അവിശ്വസനീയവും എന്നാൽ യഥാർത്ഥവുമായ വസ്തുതകൾ എത്ര പറഞ്ഞാലും തീരുകയില്ല.
ലോകത്തിനു മത്രുകയായതും മഹത്തരവുമായ വിവിധ കണ്ടെത്തലുകളും പ്രത്യേകതകളും
അനന്തമാണ്. ഈ കാര്യങ്ങളെ കുറിച്ച് പഠിക്കുവാന്‍ ആരംഭിച്ചാല്‍ നാം
തീര്‍ച്ചയായും ആശ്ചര്യപ്പെടും എന്നതില്‍ തര്‍ക്കമില്ല. അത്തരത്തില്‍
നമ്മുടെ രാജ്യത്തെ സംബന്ധിക്കുന്ന അത്ഭുതകരമായ ചില വസ്തുതകള്‍ ഇതാ :
ലോകത്തിനു ഷാംപൂ നല്‍കിയ രാജ്യം :
ഇന്ത്യയെക്കുറിച്ചുള്ള
നിരവധി വസ്തുതകളില്‍ ഒന്നാണ് ഇത്. അതെ ലോകത്തിനു മുന്‍പില്‍ ഷാംപൂ
പരിചയപ്പെടുത്തിയത് ഇന്ത്യയാണ്. ഇന്ത്യയിൽ ആദ്യമായി ഷാംപൂ ഉപയോഗിച്ചത്
തദ്ദേശീയരാണ്. ഉണക്കിയ നെല്ലിക്ക മറ്റ് പല പച്ചമരുന്നുകളും കലർത്തി മുടി
കഴുകാൻ നമ്മുടെ പൂര്‍വ്വികര്‍ ഉപയോഗിച്ചിരുന്നു. ഈ ചേരുവകള്‍ ഇന്നും കേശ
സംരക്ഷണത്തിനായി ഉപയോഗിക്കാറുണ്ട്. 'ഷാംപൂ' എന്ന വാക്ക് ഹിന്ദിയിലെ
ചാമ്പോയിൽ നിന്നാണ് ഉദ്ഭവിച്ചത്.
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വജ്രം ഖനനം ചെയ്യപ്പെട്ട രാജ്യം :
രേഖകൾ
പ്രകാരം, ബിസി നാലാം നൂറ്റാണ്ട് മുതൽ 1000 വർഷത്തിലേറെ ലോകത്ത്
വജ്രങ്ങളുടെ ഏക ഉറവിടം ഇന്ത്യയായിരുന്നു. കൃഷ്ണ നഗർ ഡെൽറ്റയിലെ എള്ളുവിയൽ
നിക്ഷേപത്തിൽ നിന്നാണ് വജ്രങ്ങൾ ഖനനം ചെയ്തത്. പതിനെട്ടാം നൂറ്റാണ്ട് വരെ
ബ്രസീലിൽ വജ്രങ്ങൾ കണ്ടെത്തിയില്ല. 1900 മുതൽ ലോകത്ത് വജ്രങ്ങളുടെ പ്രധാന
നിർമ്മാതാവ് ഇന്ത്യയല്ലെങ്കിലും, വജ്ര ഖനനം ഇപ്പോഴും രാജ്യത്ത്
നടക്കുന്നുണ്ട്. വ്യാവസായിക തലത്തിലുള്ള വജ്ര ഖനനത്തിന് ഏറ്റവും
പ്രചാരമുള്ള പ്രദേശങ്ങൾ മധ്യപ്രദേശിലെ പന്നയാണ്, കൂടാതെ ആന്ധ്രാപ്രദേശിലെ
ഗോൽക്കൊണ്ട, ഛത്തീസ്ഗഡിലെ മഹാസമുണ്ഡ് എന്നിവയും വജ്ര ഖനനത്തിന് പേര് കേട്ട
സ്ഥലങ്ങളാണ്.
ഏറ്റവും ഉയരം കൂടിയ ക്രിക്കറ്റ് ഗ്രൗണ്ടുള്ള രാജ്യം :
ലോകത്തെ
ഏറ്റവും ഉയരം കൂടിയ ക്രിക്കറ്റ് ഗ്രൗണ്ടാണ് ഹിമാചൽ പ്രദേശിലെ ചൈലിലുള്ള
ചൈൽ ക്രിക്കറ്റ് ഗ്രൗണ്ട് എന്നതാണ് മറ്റൊരു കൌതുകകരമായ വസ്തുത. പത്തൊൻപതാം
നൂറ്റാണ്ടിൽ നിർമ്മിച്ച പ്രശസ്തമായ ചൈൽ മിലിട്ടറി സ്കൂളിൻ്റെ ഭാഗമായ ഇത്,
2,444 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ചന്ദ്രനിലെ ജലം കണ്ടെത്തിയ രാജ്യം :
ഇന്ത്യക്കാരായതിനാല്‍
അഭിമാനത്തോടെ ഓർക്കേണ്ട വസ്തുതയാണ് ഇത്. ചന്ദ്രനിൽ വെള്ളമുണ്ടെന്ന വസ്തുത
ആദ്യമായി ലോകത്തോട് വിളിച്ചു പറഞ്ഞ രാജ്യം ഇന്ധ്യയാണ്. ഇന്ത്യൻ സ്‌പേസ്
റിസർച്ച് ഓർഗനൈസേഷൻ്റെ (ഐഎസ്ആര്‍ഒ) ചാന്ദ്ര പേടകമായ ചന്ദ്രയാൻ-1 ചന്ദ്രൻ്റെ
മിനറോളജി മാപ്പർ ഉപയോഗിച്ചാണ് വെള്ളത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയത്.
കൌതുകകരമായ ആദ്യത്തെ റോക്കറ്റ് വിക്ഷേപണം :
ഇന്ത്യയിൽ നിന്ന് ആദ്യമായി വിക്ഷേപിച്ച റോക്കറ്റ് വളരെ ഭാരം കുറഞ്ഞതും ചെറുതും ആയതിനാൽ അത് സൈക്കിളിൽ കേരളത്തിലെ തിരുവനന്തപുരത്തുള്ള തുമ്പ വിക്ഷേപണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയ ചിത്രം വളരെ കൌതുകം ജനിപ്പിക്കുന്ന വസ്തുതയാണ്.
'ഹ്യൂമൻ കാൽക്കുലേറ്റർ' എന്ന് വിളിപ്പേരുള്ള ശകുന്തള ദേവിയുടെ ജന്മസ്ഥലം :
ഇന്ത്യയിലെ
ബെംഗളൂരു നഗരത്തിൽ നിന്നുള്ള ശകുന്തള ദേവി പതിമൂന്ന് അക്കങ്ങൾ തമ്മില്‍
ഗുണിച്ച് 28 സെക്കൻഡിനുള്ളിൽ ശരിയായ ഉത്തരം നൽകിയത് ലോകത്തിന് ഇന്നും
അത്ഭുതമാണ്. 1982-ല്‍ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് നേടിയ ഈ ജീനിയസ്
മെൻ്റൽ കാൽക്കുലേറ്ററിന് 'മനുഷ്യ കാൽക്കുലേറ്റർ' എന്നും വിളിപ്പേരുണ്ട്.
വാരണാസി, ലോകത്തിലെ ഏറ്റവും പഴക്കമേറിയതും തുടർച്ചയായി ജനവാസമുള്ളതുമായ നഗരം :
കാശി അല്ലെങ്കിൽ ബനാറസ് എന്നും അറിയപ്പെടുന്ന വാരണാസി ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിലൊന്നാണ്, അത് ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രത്തിൽ നിറഞ്ഞുനിൽക്കുകയും ഇപ്പോഴും തഴച്ചുവളരുകയും ചെയ്യുന്നു. ഗംഗാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന വാരണാസി ഉത്തർപ്രദേശിലെ ഒരു പുണ്യ നഗരമാണ്, ഇത് ഹിന്ദു തീർത്ഥാടനത്തിൻ്റെയും കവിതയുടെയും സംസ്കാരത്തിൻ്റെയും നിഗൂഢതയുടെയും ഒരു പ്രധാന കേന്ദ്രമായി വർത്തിക്കുന്നു. മാർക്ക് ട്വെയിനിൻ്റെ വാക്കുകളിൽ, "ഇത് ചരിത്രത്തേക്കാൾ പഴക്കമുള്ളതാണ്, പാരമ്പര്യത്തേക്കാൾ പഴക്കമുള്ളതാണ്, ഇതിഹാസത്തേക്കാൾ പഴക്കമുള്ളതാണ്, അവയെല്ലാം ഒരുമിച്ച് ചേർത്തതിൻ്റെ ഇരട്ടി പഴക്കമുണ്ട്."
സാംസ്കാരിക പ്രാധാന്യത്തിനും ഗംഗാ നദിക്കും വിനോദസഞ്ചാരികൾക്കിടയിൽ വളരെയധികം പ്രാധാന്യം നൽകുന്ന മനോഹരമായ സ്ഥലമാണ് വാരണാസി. വാരണാസിയിൽ 100-ലധികം ഘട്ടുകളുണ്ട്, നദീതീരത്തേക്ക് നയിക്കുന്ന പടവുകൾ. സാധുമാരും പുരോഹിതന്മാരും രാവിലെയും വൈകുന്നേരവും പൂജിക്കുകയോ ധ്യാനിക്കുകയോ ചെയ്യുന്നത് ഒരു സാധാരണ കാഴ്ചയാണ്. എന്നിരുന്നാലും, വിപുലമായ ശവസംസ്കാര ചടങ്ങുകൾ കാരണം മണികർണിക ഘട്ട് ഏറ്റവും ശ്രദ്ധയാകർഷിക്കുന്നു.
ലോകത്തിലെ ഏറ്റവും കൂടുതൽ സസ്യഭുക്കുകൾ :
ഇന്ത്യയെക്കുറിച്ചുള്ള മറ്റൊരു പ്രധാന വസ്തുതയാണെങ്കിലും ആര്‍ക്കും അറിയാത്ത കാര്യമാണ് ഇത്. ലോകത്തിൽ ഏറ്റവും കൂടുതൽ സസ്യഭുക്കുകൾ ഉള്ള രാജ്യം ഇന്ത്യയാണ്. ഇന്ത്യയിലെ സസ്യാഹാരത്തിന് പിന്നിലെ പ്രധാന പ്രേരണ മതപരമാണ്. പ്രായപൂർത്തിയായ ജനസംഖ്യയുടെ 81% ചില പ്രത്യേക ദിവസങ്ങളിൽ മാംസം കഴിക്കുന്നത് ഒഴിവാക്കുന്നു. കൂടാതെ, ഇന്ത്യയിലെ ജൈന-ബുദ്ധമത ജനസംഖ്യയിൽ ഭൂരിഭാഗവും മാംസം കഴിക്കുന്നത് ഒഴിവാക്കുകയും സസ്യാധിഷ്ഠിത ഭക്ഷണക്രമം പിന്തുടരുകയും ചെയ്യുന്നു. ആഗോള ഭക്ഷ്യ ശൃംഖലകൾളായ കെഎഫ്‌സിക്കും മക്‌ഡൊണാൾഡിനും ഇന്ത്യയില്‍ വെജിറ്റേറിയന്‍ മെനുകള്‍ നല്‍കുന്നതില്‍ ഒട്ടും അതിശയിക്കാനില്ല.