ഈ ലോകം വളരെയധികം വൈവിധ്യങ്ങളുടെ കലവറയാണ്. തിമിംഗിലങ്ങള്‍ മുതല്‍ നഗ്ന
നേത്രങ്ങള്‍ക്ക് കാണുവാന്‍ സാധിക്കാത്ത വൈറസ് വരെ ഈ വൈവിധ്യങ്ങളുടെ
ഭാഗമാണ്. ലോകമെമ്പാടും ധാരാളം വൈറസുകളും അവ മൂലമുണ്ടാകുന്ന രോഗങ്ങളും
മനുഷ്യർക്ക് മാരകമായ ബുദ്ധിമുട്ടുകളും മരണം വരെ സംഭവിക്കുവാനും ഉള്ള
കാരണമാകുന്നു. ഇവയില്‍ മിക്ക രോഗങ്ങള്‍ക്കും ഉള്ള വ്യക്തമായ ചികിത്സാ
രീതികള്‍ നിലവിലുണ്ടെങ്കിലും, ആൻറിബയോട്ടിക്കുകളും പരമ്പരാഗത മരുന്നുകളും
മനുഷ്യശരീരത്തിലെ ആക്രമണങ്ങൾക്കെതിരെ പലപ്പോഴും ഫലപ്രദമല്ലാത്തതിനാൽ
വൈറസുകൾ ഡോക്ടർമാർക്കും ഗവേഷകർക്കും ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നവയാണ്.
കഴിഞ്ഞ
വര്‍ഷങ്ങളില്‍ മാനവരാശിക്ക് വെല്ലുവിളി ഉയര്‍ത്തിയ COVID-19 മാരക
പകർച്ചവ്യാധിയാണെങ്കിലും മറ്റ് വൈറസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ
അതിൻ്റെ മരണനിരക്ക് താരതമ്യേന കുറവാണ്. എന്നാല്‍ കോവിഡ് വൈറസിനെക്കാള്‍
മാരകമായ മാർബർഗ് മുതൽ ഡെങ്കി വരെ ലോകമെമ്പാടും ഭയപ്പെടുത്തുന്ന ശക്തമായ
വൈറസുകളെ കുറിച്ച് ഇവിടെ വായിക്കുക :
1. മാർബർഗ് വൈറസ് :
ഏറ്റവും അപകടകരമായ വൈറസുകളുടെ ഗണത്തില്‍ പെടുന്നതാണ് മാർബർഗ് വൈറസ്. ലാൻ നദിയിലെ ചെറുതും മനോഹരവുമായ ഒരു പട്ടണത്തിൻ്റെ പേരിലാണ് ഇത് അറിയപ്പെടുന്നത് എങ്കിലും ഈ പേരും രോഗവുമായി ഒരു ബന്ധവുമില്ല. മാർബർഗ് വൈറസ് ഒരു ഹെമറാജിക് പനി വൈറസാണ്. എബോളയെപ്പോലെ, മാർബർഗ് വൈറസും ശ്ലേഷ്മപാളി , ചർമ്മം, അവയവങ്ങൾ എന്നിവയെ ബാധിക്കുന്നതും രക്തസ്രാവത്തിനും കാരണമാകുന്നതുമാണ്. 90 ശതമാനമാണ് മരണനിരക്ക്.
2. എബോള :
ആഫ്രിക്കയിലെ രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും പേരിലുള്ള അഞ്ച് എബോള വൈറസുകൾ ഉണ്ട്: സയർ, സുഡാൻ, തായ് ഫോറസ്റ്റ്, ബുണ്ടിബുഗ്യോ, റെസ്റ്റൺ. ഇവയില്‍ സയർ എബോള വൈറസാണ് ഏറ്റവും മാരകമായത്. എബോളയുടെ മരണനിരക്ക് 90 ശതമാനമാണ്. വവ്വാലുകളാണ് സൈർ എബോള വൈറസിനെ നഗരങ്ങളിലേക്ക് കൊണ്ടുവന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
3. ഹാൻ്റവൈറസ് :
ഹാൻ്റവൈറസ്
എന്നാ ഗണത്തില്‍ വിവിധ വൈറസുകള്‍ ഉണ്ട്. 1950-ലെ കൊറിയൻ യുദ്ധകാലത്ത്
അമേരിക്കൻ സൈനികർക്ക് ഹാൻ്റവൈറസ് ബാധിച്ചതായി കരുതുന്നു. കൊറിയയിലെ
ഹാന്റന്‍ നദിയുടെ പേരിലാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. ശ്വാസകോശരോഗം,
പനി, വൃക്ക തകരാറ് എന്നിവയാണ് ലക്ഷണങ്ങൾ.
4. പക്ഷിപ്പനി വൈറസ് :
വളര്‍ത്ത്
പക്ഷികളിലൂടെ ഉള്‍പ്പടെ പകരുന്ന വൈറസ് ആണിത്. 70% മരണ ന്രക്ക് ഉള്ള
രോഗമായതിനാല്‍ പക്ഷി പണിയും അതീവ ജാഗ്രതാ വിഭാഗത്തില്‍ ഉള്ളവയാണ്.വളര്‍ത്തു
പക്ഷികളുമായി പ്രത്യേകിച്ച് കോഴി താറാവ് എന്നിവയുമായി നേരിട്ട് ബന്ധം
പുലര്‍ത്തുന്ന ഏഷ്യന്‍ ഭൂഖണ്ഡങ്ങളിലാണ് ഈ വൈറസ് സാന്നിധ്യം കൂടുതലായും
കാണപ്പെടുന്നത്.
5. ലസ്സ വൈറസ് :
നൈജീരിയയിലെ ഒരു നഴ്‌സിനാണ്
ആദ്യമായി ലാസ വൈറസ് ബാധിച്ചത്. എലികൾ വഴിയാണ് വൈറസ് പകരുന്നത്. കേസുകൾ
പ്രാദേശികമായാണ് കാണപ്പെടുന്നത്. അതായത് പടിഞ്ഞാറൻ ആഫ്രിക്ക പോലെയുള്ള ഒരു
പ്രത്യേക പ്രദേശത്താണ് വൈറസ് ബാധ കാണപ്പെടുന്നത്. പടിഞ്ഞാറൻ ആഫ്രിക്കയിലെ
എലികളിൽ 15 ശതമാനവും വൈറസ് വഹിക്കുന്നുണ്ടെന്ന് ശാസ്ത്രജ്ഞർ
അനുമാനിക്കുന്നു അതിനാല്‍ എപ്പോൾ വേണമെങ്കിലും അവിടെ വീണ്ടും പൊട്ടി
പുറപ്പെടുവാനുള്ള സാധ്യതയും തള്ളികളയുവാന്‍ ആവില്ല.
6. ജൂനിൻ വൈറസ് :
ജുനിൻ
വൈറസ് അർജൻ്റീനിയൻ ഹെമറാജിക് ഫീവറുമായി ബന്ധപ്പെട്ടിരിക്കുന്നു. വൈറസ്
ബാധിച്ച ആളുകൾക്ക് ശരീര കലകളില്‍ വീക്കം, സെപ്സിസ്, ചർമ്മത്തിൽ രക്തസ്രാവം
എന്നിവ അനുഭവപ്പെടുന്നു. രോഗലക്ഷണങ്ങൾ വളരെ സാധാരണമായി
കാണപ്പെടുമെന്നതിനാല്‍ രോഗം ആദ്യഘട്ടത്തിൽ തന്നെ അപൂർവ്വമായി മാത്രമേ
കണ്ടുപിടിക്കുകയോ തിരിച്ചറിയുകയോ ചെയ്യപ്പെടുന്നുള്ളൂ.
7. ക്രിമിയ-കോംഗോ ഫീവർ :
ക്രിമിയ-കോംഗോ
ഫീവർ വൈറസ് ചിലതരം ചെള്ളുകള്‍ വഴിയാണ് പകരുന്നത്. ഇവയുടെ പകര്‍ച്ച എബോള,
മാർബർഗ് വൈറസുകൾക്ക് സമാനമാണ്. അണുബാധയുടെ ആദ്യ ദിവസങ്ങളിൽ, രോഗികൾ
മുഖത്തും വായയിലും ശ്വാസനാളത്തിലും വലുപ്പത്തിലുള്ള രക്തസ്രാവം
ഉണ്ടായേക്കാം.
8. മച്ചുപോ വൈറസ് :
മച്ചുപോ വൈറസ് ബൊളീവിയൻ
ഹെമറാജിക് ഫീവറുമായി ബന്ധമുള്ളവയാണ്. ഇവയെ ബ്ലാക്ക് ടൈഫസ് എന്നും
അറിയപ്പെടുന്നു. അണുബാധമൂലം കടുത്ത പനിയും കനത്ത രക്തസ്രാവവും
ഉണ്ടായേക്കാം. ജുനിൻ വൈറസ് ബാധയ്ക്ക് സമാനമായ ലക്ഷണങ്ങളും ഉണ്ടായേകാം.
വൈറസ് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കും പകരുന്നവയാണ്. എലികൾ ഉള്‍പ്പടെ ഈ
വൈറസിനെ വഹിക്കുന്നവരാണ്.
9. ക്യാസനൂർ ഫോറസ്റ്റ് വൈറസ് (KFD) :
1955-ൽ
ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്തെ വനപ്രദേശങ്ങളിൽ നിന്നാണ് ശാസ്ത്രജ്ഞർ
ക്യാസനൂർ ഫോറസ്റ്റ് വൈറസ് (കെഎഫ്ഡി) വൈറസ് കണ്ടെത്തിയത്. ഇവായും ചെള്ളുകള്‍
പോലെയുള്ള പരാദങ്ങള്‍ വഴിയാണ് പകരുന്നത്. എലികൾ, പക്ഷികൾ, പന്നികൾ
എന്നിവയും വൈറസിനെ വഹിക്കാനുള്ള സാദ്ധ്യതകള്‍ ഉണ്ട് എന്ന് ശാസ്ത്രജ്ഞര്‍
പറയുന്നു. വൈറസ് ബാധിച്ച ആളുകൾക്ക് കടുത്ത പനി, ശക്തമായ തലവേദന, പേശിവേദന
എന്നിവ ഉണ്ടായേക്കാം. മാത്രമല്ല ഇത് രക്തസ്രാവത്തിന് കാരണമാകുന്നു.
10. ഡെങ്കിപ്പനി :
കൊതുകുകൾ
വഴി പകരുന്ന ഡെങ്കിപ്പനി തായ്‌ലൻഡും ഇന്ത്യയും പോലുള്ള ഉഷ്ണമേഖലാ
രാജ്യങ്ങളില്‍ പ്രതിവർഷം 50 മുതൽ 100 ദശലക്ഷം ആളുകളെ ബാധിക്കുന്നു. ഈഡിസ്
ഈജിപ്തി അൽബോപിക്ട്‌സ് എന്നീ ഇനം പെൺ കൊതുകുകൾ പരത്തുന്ന ഡെങ്കി വൈറസ്
മൂലമുണ്ടാകുന്ന രോഗമാണ് ഇത്. ഡെങ്കിപ്പനിക്ക് ഫലപ്രദമായ വാക്സിൻ നിലവിലില്ല
എന്നത് ഇവയെ മാരകമാക്കുന്നു.