ഹോട്ടലില്‍ നിന്ന് പാഴ്‌സല്‍ വാങ്ങാറുണ്ടോ? എങ്കില്‍ ഇവയൊക്കെ ശ്രദ്ധിച്ചില്ലെങ്കില്‍ ഭക്ഷ്യവിഷബാധ ഉണ്ടാകാം.... #Health

 ഹോട്ടൽ ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണു മിക്കവരും. തിരക്കും മടിയുമൊക്കെ ഇതിനു കാരണവുമാണ്. എന്നാൽ ഭക്ഷ്യവിഷബാധ വാർത്തകൾ പലരെയും ആശങ്കയിലാക്കുന്നു. 

 ഭക്ഷണം സുരക്ഷിതമാകണമെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

ഭക്ഷണം ഒരു മണിക്കൂറിൽ അധികം കവറിൽ സൂക്ഷിച്ചുവയ്ക്കരുത്.

അതതു സമയത്തു കഴിക്കാൻ വേണ്ടതു മാത്രം വാങ്ങാൻ ശ്രദ്ധിക്കുക

കുഴിമന്തി, അൽഫാം, ഷവർമ, ഷവായ് എന്നിവയുടെ കൂടെ നൽകുന്ന   തണുപ്പുള്ള സാധനങ്ങൾ (മയോണൈസ്, കെച്ചപ്പ്, ചട്ണി മുതലായവ) പാഴ്സൽ കിട്ടിയാലുടൻ ചൂടുള്ള ഭക്ഷണത്തിൽ നിന്നു മാറ്റിവയ്ക്കുക.

ഭക്ഷണം ഒന്നിൽ കൂടുതൽ തവണ ചൂടാക്കിയും തണുപ്പിച്ചും കഴിക്കുന്നത് ഒഴിവാക്കുക.

. മയോണൈസ്, കെച്ചപ്പ് (സോസ്) എന്നിവ ഫ്രിഡ്ജിൽ വച്ച് വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് ഒഴിവാക്കുക. മയോണൈസ് പോലുള്ളവയിൽ പെട്ടെന്ന് അണുബാധ ഉണ്ടാകാൻ ഇടയുള്ളതിനാൽ വാങ്ങി ഒരു മണിക്കൂറിനകം ഉപയോഗിക്കണം. 

ഹോട്ടലുടമകളുടെ ശ്രദ്ധയ്ക്ക്

  പാഴ്സൽ പാക്കറ്റിൽ ഭക്ഷണം പാകം ചെയ്ത തീയതി, സമയം, ‘യൂസ് ബൈ ടൈം’ എന്നിവ രേഖപ്പെടുത്തണം.

. ഭക്ഷണം ഫുഡ് ഗ്രേഡ് കണ്ടെയ്നറുകളിൽ നൽകണം.

ഭക്ഷണം തയാറാക്കുന്നതിനു എടുക്കുന്ന അതേ സൂക്ഷ്മത വിളമ്പുന്നതിലും പുലർത്തണം.

ജീവനക്കാർ ഗ്ലൗസും മാസ്ക്കും ഹെഡ് ക്യാപ്പും അണിയണം.

. വിളമ്പുന്ന ഭക്ഷണത്തിൽ സ്പർശിക്കാൻ പാടില്ല.

ഭക്ഷണം പാകം ചെയ്യുന്നതിനു മുൻപും ശേഷവും മാത്രം അടുക്കള വൃത്തിയാക്കുക.

ആരോഗ്യ പ്രശ്നങ്ങളുള്ളവർ അടുക്കളയിൽ പ്രവേശിക്കരുത്.

ആറു മാസം കൂടുമ്പോൾ ജീവനക്കാർ മെഡിക്കൽ സർട്ടിഫിക്കറ്റ് എടുക്കണം.

പാചകത്തിനു ശുദ്ധജലം മാത്രം ഉപയോഗിക്കണം.

വെള്ളം ആറു മാസത്തിലൊരിക്കൽ അംഗീകൃത സ്ഥാപനങ്ങളിലെത്തിച്ചു പരിശോധിക്കണം.