കണ്ണൂരിൽ ട്രാഫിക്ക് പരിഷ്‌ക്കരണം, ബസ് സ്റ്റോപ്പുകൾ മാറ്റി ; കാൾടെക്‌സ് സ്റ്റോപ്പിൽ ഇറങ്ങാൻ ഉദ്ദേശിക്കുന്നവർ ശ്രദ്ധിക്കുക.

കണ്ണൂർ : ദിനം പ്രതി വർദ്ധിക്കുന്ന ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുന്നതിനും യാത്ര സുഗമമാക്കുന്നതിനുമായി കണ്ണൂർ നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും ഗതാഗത നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ തീരുമാനമായി.


കൊയിലി ആശുപത്രി, എ. കെ. ജി ആശുപത്രി എന്നിവടങ്ങളിൽ ഉണ്ടായിരുന്ന ബസ് സ്റ്റോപ്പുകൾക്ക് പകരമായി രണ്ടു സ്റ്റോപ്പുകൾക്കും നടുവിലായി ഒരു സ്റ്റോപ്പ് അനുവദിച്ചു.

കാൾടെക്‌സ് ട്രാഫിക് സിഗ്നലിൽ കോഫീ ഹൗസിന് മുന്നിലെ ബസ്സ് സ്റ്റോപ്പ്, സിവിൽ സ്റ്റേഷൻ മുന്നിലെ പെട്രോൾ പമ്പിന് സമീപത്തേക്ക് മാറ്റി.

കണ്ണൂരിൽ യാത്രപോകുന്നവരും ബസ് തൊഴിലാളികളും ഇവ ശ്രദ്ധിക്കുക.

പുതിയ മാറ്റങ്ങൾക്ക് എത്രത്തോളം ട്രാഫിക്ക് തടസ്സം കുറക്കാൻ കഴിയുമെന്ന് കാത്തിരുന്നു കാണാം,