ഒമാനിൽ തീപൊള്ളലേറ്റ് ചപ്പാരപ്പടവ് സ്വദേശി മരിച്ചു.



ചപ്പാരപ്പടവ് : ഒമാനിൽ ജോലിസ്ഥലത്ത് യുവാവ് തീപൊള്ളൽ ഏറ്റു മരിച്ചതായി ബന്ധുക്കൾക്ക് വിവരം കിട്ടി. മംഗര ഉറൂട്ടേരിയിലെ അമ്പലവേലിൽ സജീഷ് (30) ആണ് മരിച്ചത്. ഒമാൻ സലാലയിൽ നിർമ്മാണ കമ്പനിയിലെ ജോലിക്കാരൻ ആയിരുന്നു.

ജോലിസ്ഥലത്തെ കണ്ടായിനറിൽ ആണ് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
നവമാധ്യമങ്ങളില്‍ സുപരിചിതന്‍ ആയിരുന്നസജീഷ്, കവിതകള്‍ ഉള്‍പ്പടെ സാഹിത്യ രചനകളും നടത്തിയിരുന്നു.
 
പ്രവാസ ജീവിതത്തിനു മുന്‍പ് സാംസ്ക്കാരിക സാമൂഹിക രംഗങ്ങളില്‍ സജീഷ് നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനും ആയിരുന്നു.
തൂലിക എന്ന പേരില്‍ സാഹിത്യ രചനകള്‍ക്ക് മാത്രമായിയുള്ള ഗ്രൂപ്പിന്‍റെ സ്ഥാപകനും ആയിരുന്നു.
അമ്പലവേലിൽ അച്യുതന്റേയും ഓമനയുടെയും മകൻ ആണ്.
സഹോദരൻ സന്തോഷ്.