പരിഷ്കരിച്ച പുതിയ ജിയോ 149 പ്ലാൻ

ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ 149 രൂപയുടെ റീച്ചാര്‍ജ് പ്ലാന്‍ പരിഷ്‌കരിച്ചു. നേരത്തെ 149 രൂപയുടെ പ്ലാനിന് 28 ദിവസത്തെ കാലാവധിയുണ്ടായിരുന്നു. 42 ജി.ബി ഡാറ്റയും. പുതുക്കിയ പ്ലാന്‍ പ്രകാരം കാലാവധി 24 ദിവസമായി കുറച്ചു. 36 ജി.ബി ഡാറ്റ മാത്രമെ സൗജന്യമായി ലഭിക്കൂ. മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് 300 മിനുട്ടി സൗജന്യവും ഇതോടൊപ്പം ലഭിക്കും. ജിയോ ആപ്പുകള്‍ നിരക്കൊന്നും നല്‍കാതെ ഉപയോഗിക്കാം. ദിനംപ്രതി 100 എസ്എംഎസുകളും സൗജന്യമാണ്.