വായുമലിനീകരണം: ഡല്‍ഹിയിലെ സ്‌കൂളുകള്‍ 15 വരെ അടഞ്ഞുകിടക്കും

വായുമലിനീകരണത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്‌കൂളുകള്‍ ഈ മാസം 15 വരെ അടഞ്ഞുകിടക്കും. വായുമലിനീകരണ തോത് വീണ്ടും ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഡല്‍ഹി, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ രണ്ടുദിവസം കൂടി അടച്ചിടാന്‍ ഉത്തരവിട്ടത്.

ഡല്‍ഹിയില്‍ മലിനീകരണം കുറയ്ക്കുന്നതിന് വാഹനങ്ങളെ നിയന്ത്രിക്കുന്ന ഒറ്റ ഇരട്ട നമ്പര്‍ പദ്ധതി നടപ്പിലാക്കിയിരുന്നു. വായു മലിനീകരണം രൂക്ഷമായ പശ്ചാത്തലത്തില്‍ കാര്‍ബണ്‍ പുറംന്തള്ളല്‍ കുറക്കുന്നത് ലക്ഷ്യമിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഗതാഗത നിയന്ത്രണം നടപ്പിലാക്കിയത്. മിക്‌സിംഗ് പ്ലാന്റുകളും ക്രഷറുകളും രണ്ടുദിവസത്തേയ്ക്കുകൂടി അടച്ചിടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.