നാല് കിലോ സവോളയ്ക്ക് 1 ഷർട്ട് സൗജന്യം; ഞാട്ടേണ്ട ഇത് കൊല്ലത്തെ പച്ചക്കറി വിൽപ്പനക്കാരൻ നല്കുന്ന സ്‌പെഷ്യൽ ഓഫാർ

നാലു കിലോ സവാള വാങ്ങിയാൽ ഒരു ഷർട്ട് സൗജന്യം; ഓഫറുമായി പച്ചക്കറി കച്ചവടക്കാരൻ
  • MALAYORAM.COM

കൊല്ലം: ഗോപാല വാദ്ധ്യാർ വെജിറ്റബിൾസ്, കൊല്ലം കളക്ടറേറ്റിനടുത്തെ ചെറിയ കട. അകത്തേക്ക് കയറിയാൽ ഒരു പെട്ടിയിൽ പച്ചക്കറിക്കു പകരം ഷർട്ടുകൾ. നാലു കിലോ സവാള വാങ്ങിയാൽ ഒരു ഷർട്ട് സൗജന്യം. നാലു കിലോയ്ക്ക് മുന്നൂറ് രൂപയാണ് വില. വിലക്കയറ്റം ആയതിനാൽ ആളുകളെ ആകർഷിക്കാനാണ് ഇത്തരമൊരു ഓഫറെന്ന് ഉടമ പ്രകാശ് പറയുന്നു.

300 രൂപയുടെ സാധനത്തിന് ഷർട്ട് സൗജന്യമായി നൽകിയാൽ സവാള കരയിക്കില്ലേ എന്ന് ചോദിച്ചാൽ കൈനഷ്ടം തന്നെയെന്നാണ് പ്രകാശിന്റെ മറുപടി. എങ്കിലും ആകെ ലാഭത്തിന്റെ ഒരു വിഹിതം ഓഫറുകൾക്കായി മാറ്റി വയ്ക്കുന്നു. കടയിലെത്തുന്നവർ സന്തോഷത്തോടെ മടങ്ങുമ്പോൾ മനസ്സിന് സന്തോഷമുണ്ട്.

പച്ചക്കറി വാങ്ങുന്നവർക്ക് ഇടയ്ക്കിടെ പച്ചക്കറി തന്നെ ഓഫറായി നൽകും. ഇതിനു മുൻപ് ലോട്ടറിയും ഓഫറായി നൽകിയിരുന്നു. 10 പേർക്ക് ലോട്ടറിയടിക്കുകയും ചെയ്തു. ബാംഗ്ലൂരിൽ നിന്ന് സുഹൃത്ത് വഴി എത്തിച്ച 50 ഷർട്ടുകളിൽ 45 എണ്ണവും ഒറ്റ ദിവസം കൊണ്ട് തീർന്നു. പദ്ധതികൾ അവസാനിച്ചില്ലെന്ന് പ്രകാശ്. ഞെട്ടിക്കുന്ന ഓഫറുകൾ ഇനിയും മനസ്സിലുണ്ട്.കച്ചവടം, അത് പ്രകാശിനെ കണ്ടു പഠിക്കണമെന്ന് പച്ചക്കറി വാങ്ങി മടങ്ങുന്നവർ പറയുന്നത്.