ഭീമ എന്നാണ് ഈ കൂറ്റന്‍
 പോത്തിന്റെ പേര്.1,300 കിലോഗ്രാം തൂക്കമുള്ള ഈ പോത്തിന്റെ പ്രായം ആറര 
വയസാണ്. നിരവധി ആളുകളാണ് പുഷ്‌ക്കര്‍ മേളയില്‍ ഭീമയെ കാണാനെത്തുന്നത്. 
ഭീമയെ കാണാനായെത്തുന്നവരുടെ തിരക്ക് ഓരോ ദിവസവും വര്‍ധിച്ചു 
കൊണ്ടിരിക്കുകയാണ്. രണ്ടാം തവണയാണ് പുഷ്‌ക്കര്‍ മേളയില്‍ ഭീമയെ 
അവതരിപ്പിക്കുന്നത്.14കാടി വില പറഞ്ഞിട്ടും ഉടമ ഈ പോത്തിനെ വില്‍ക്കാന്‍ 
തയ്യാറായിട്ടില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ജോധ്പൂര്‍ 
സ്വദേശിയായ ജവഹര്‍ ലാല്‍ ജാന്‍ഗിഡാണ് പോത്തിന്റെ ഉടമ. ഒരു കിലോ നെയ്യ്, 
അരക്കിലോ വെണ്ണ, 200 ഗ്രാം തേന്‍, 25 ലിറ്റര്‍ പാല്‍, ഓരോ കിലോ വീതം 
ആല്‍മണ്ട്, കശുവണ്ടി പരിപ്പ് എന്നിവയാണ് ഭീമയ്ക്ക് ദിവസേന നല്‍കുന്ന ആഹാരം.