മലയാള സിനിമാ ലോകത്ത് അഭിനയ മികവ് കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന നടനാണ് ഫഹദ് ഫാസിൽ, കരിയറില്‍ തുടക്കം പിഴച്ചുവെങ്കിലും രണ്ടാം വരവിൽ മലയാള സിനിമയിൽ മാത്രമല്ല ഇതര ഭാഷകളിലും തന്‍റെ കഴിവ് തെളിയിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ആവേശത്തിലെ രംഗണ്ണനാണ് ഇപ്പോൾ തരംഗമായി മാറിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കോതമംഗലം പീസ് വാലി ചിൽഡ്രൻസ് വില്ലേജിന്റെ ഉദ്ഘാടനത്തിന് എത്തിയ ഫഹദ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. വേദിയിൽ സംസാരിക്കുന്നതിന് ഇടയിലാണ് അദ്ദേഹം തന്റെ രോഗാവസ്ഥയെക്കുറിച്ച് പറഞ്ഞത്.
ഡയലോഗുകൾ സംസാരിക്കാൻ മാത്രമെ തനിക്ക് അറിയൂ, ഒരു വേദിയൽ വന്ന് എന്താണ്
പറയേണ്ടത് എന്ന പക്വതയോ ബോധമോ തനിക്ക് ഇല്ല എന്ന് ഭാര്യയും ഉമ്മയും
ഇടയ്
ക്കിടെ പറയാറുണ്ടെന്നും അങ്ങനെ പറയുന്നത് കൊണ്ട് ബേസിക്സിൽ നിന്ന്
തുടങ്ങാമെന്നുമാണ് ഫഹദ് പറയുന്നത്. ഞാൻ ഇവിടെ വന്നപ്പോൾ സാബൻ ഉമ്മറുമായി
സംസാരിക്കുകയായിരുന്നു. എ ഡി എച്ച് ഡി എന്ന രോഗാവസ്ഥയുണ്ട് എന്നും ഫഹദ് പറഞ്ഞു.
സമൂഹമാധ്യമങ്ങളില്‍ ഇന്ന് ചര്‍ച്ച ആയിക്കൊണ്ടിരിക്കുന്ന കാര്യമാണിത് , എന്നാല്‍ പലര്‍ക്കും ഈ രോഗാവസ്ഥയെ കുറിച്ച് വ്യക്തമായ ധാരണ ഇല്ല.
എന്താണ് ADHD?
സാധാരണ കുട്ടികളിലും അപൂർവമായി മുതിർന്നവരിലും ഉണ്ടാകുന്ന നാഡീവ്യൂഹ
വികാസവുമായി ബന്ധപ്പെട്ട ഒരു തകരാറാണ് അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ
ആക്ടിവിറ്റി സിൻഡ്രോ.നാഡീവികാസവുമായി ബന്ധപ്പെട്ട് ചെറിയ പ്രായത്തിൽ തന്നെ കുട്ടികളിലുണ്ടാകുന്ന
ഒരു തരം മാനസിക അവസ്ഥയാണ് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ.
ചെറുപ്പത്തിൽ തന്നെ ഈ അവസ്ഥ മനസിലാക്കി പരിഹാരം കണ്ടില്ലെങ്കിൽ
പ്രായമാകുമ്പോഴും ഈ രോഗാവസ്ഥ തുടരും. ചെറുപ്പത്തിൽ തന്നെ കണ്ടെത്തിയാൽ ഒരു
പരിധിവരെ ഈ ഡിസോര്‍ഡറില്‍ നിന്നും രക്ഷ നേടാം.
ഒന്നിലും ശ്രദ്ധ
കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക, അമിതമായ ശാരീരിക പ്രവർത്തനങ്ങൾ, ഒരാളുടെ
പ്രായത്തിന് അനുയോജ്യമായ വിധത്തിൽ പെരുമാറ്റം നിയന്ത്രിക്കാൻ
കഴിയാതിരിക്കുക തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ ആയി
പറയപ്പെടുന്നത്.
ഇതിന്റെ മരുന്നുകള്‍ :
മെഥൈൽഫെനിഡേറ്റ് അല്ലെങ്കിൽ ആംഫെറ്റാമൈൻ ഉൾപ്പെടുന്ന ഉൽപന്നങ്ങൾ പോലുള്ള ഉത്തേജകങ്ങൾ സാധാരണയായി എഡിഎച്ച്ഡിക്ക് ഏറ്റവും സാധാരണയായി നിർദ്ദേശിക്കപ്പെടുന്ന മരുന്നുകളാണ് , എന്നാൽ മറ്റ് മരുന്നുകൾ നിർദ്ദേശിക്കപ്പെടാം. ന്യൂറോ ട്രാൻസ്മിറ്ററുകൾ എന്ന് വിളിക്കപ്പെടുന്ന മസ്തിഷ്ക രാസവസ്തുക്കളുടെ അളവ് വർദ്ധിപ്പിക്കാനും സന്തുലിതമാക്കാനും ഉത്തേജകങ്ങൾ കാണപ്പെടുന്നു.
ADHD ചികിത്സിക്കാൻ ഉപയോഗിക്കുന്ന മറ്റ്
മരുന്നുകളിൽ നോൺ-സ്റ്റിമുലൻ്റ് ആറ്റോമോക്സൈറ്റിനും ബുപ്രോപിയോൺ പോലുള്ള ചില
ആൻ്റീഡിപ്രസൻ്റുകളും ഉൾപ്പെടുന്നു. Atomoxetine ഉം ആൻ്റീഡിപ്രസൻ്റുകളും
ഉത്തേജകങ്ങളേക്കാൾ സാവധാനത്തിൽ പ്രവർത്തിക്കുന്നു, എന്നാൽ ആരോഗ്യപ്രശ്നങ്ങൾ
കാരണം നിങ്ങൾക്ക് ഉത്തേജകങ്ങൾ എടുക്കാൻ കഴിയുന്നില്ലെങ്കിൽ അല്ലെങ്കിൽ
ഉത്തേജകങ്ങൾ ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നുവെങ്കിൽ ഇവ നല്ല
ഓപ്ഷനുകളായിരിക്കാം.
ശരിയായ മരുന്നും ശരിയായ ഡോസും വ്യക്തികൾക്കിടയിൽ
വ്യത്യാസപ്പെടുന്നു, അതിനാൽ നിങ്ങൾക്ക് അനുയോജ്യമായത് എന്താണെന്ന്
കണ്ടെത്താൻ സമയമെടുത്തേക്കാം.