കരളുറപ്പിന്റെ പ്രതീകമായ അസ്ന ഡോക്റ്ററായി സ്വന്തം നാട്ടിൽ ; ആശംസകളോടെ ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ.

കണ്ണൂർ : സ്വന്തം നാട്ടിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറായി ചുമതലയേറ്റ അസ്‌നയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നതായി മന്ത്രി കെ കെ ശൈലജ. ചെറുവാഞ്ചേരിയിലെ പാട്യം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇന്ന് രാവിലെയാണ് അസ്‌ന ഡോക്ടറായി ചുമതലയേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണ് അസ്‌ന എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയത്. 2000 സെപ്റ്റംബര്‍ 27ന് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആർ എസ് എസ് ബോംബേറില്‍ അസ്‌നയുടെ കാല്‍ തകര്‍ന്നത്. ഇച്ഛാശക്തിയോടെ പഠിച്ച് ഉന്നത സ്ഥാനത്തെത്തിയ അസ്‌ന എല്ലാവര്‍ക്കും മാതൃകയാണ്. ആരോഗ്യ മേഖലയില്‍ നടക്കുന്ന വലിയ പ്രവര്‍ത്തനങ്ങളില്‍ അസ്‌നയും പങ്കാളിയാകുന്നു എന്നതില്‍ സന്തോഷമുണ്ട്. സ്വന്തം നാട്ടുകാര്‍ക്ക് മികച്ച രീതിയിലുള്ള സേവനം നല്‍കാന്‍ അസ്‌നയ്ക്ക് കഴിയട്ടെ. എല്ലാവിധ ആശംസകളും നേരുന്നു – മന്ത്രി ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.