കോവിഡ്-19 ബോധവല്‍ക്കരണ അറിയിപ്പുകളും പ്രധാന സന്ദേശങ്ങളും ഇനി SMS ലൂടെ അറിയാം. | Malayoram News | CoViD-19 Informations Through SMS


തിരുവനന്തപുരം : എസ്.എം.എസ് മുഖേന കൊറോണ വൈറസ് സംബന്ധമായ ബോധവല്‍ക്കരണ സംവിധാനം കേരള ആരോഘ്യവകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു.   നിങ്ങളുടെ കൈയില്‍ സ്മാര്‍ട്ട് ഫോണില്ലെങ്കിലും കോവിഡ്-19 ബോധവല്‍ക്കരണ അറിയിപ്പുകളും പ്രധാന സന്ദേശങ്ങളും SMS ലൂടെ അറിയാം.
അതിനായി 83 02 20 11 33 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോള്‍ ചെയ്യുക. ആധികാരികമായ വിവരങ്ങള്‍ ഉടന്‍ തന്നെ sms മുഖേന ലഭിക്കുന്നതാണ്.SMS  നമ്പർ സംവിധാനത്തിന്റെ ഔദ്യോഗിക പ്രകാശനം ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ യു.വി.ജോസ് ഐ എ എസിന് നല്‍കി നിര്‍വഹിച്ചു.