മുഖ്യമന്ത്രി പറഞ്ഞു; മൂന്നാം ദിനം കേരളത്തിൽ ഒരുങ്ങിയത്‌ 748 കമ്യൂണിറ്റി കിച്ചനുകൾ; തെരുവിൽ ഉറങ്ങുന്ന 1860 പേരെ മാറ്റി പാർപ്പിച്ചു | 748 Community Kitchen Facilities Launched In Kerala Due to CoviD-19



തിരുവനന്തപുരം ; സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം കിട്ടി മൂന്നാം ദിവസമായപ്പോഴേക്കും സംസ്ഥാനത്ത്‌ തുടങ്ങിയത്‌ 748 കമ്യൂണിറ്റി കിച്ചനുകൾ. മന്ത്രി തോമസ്‌ ഐസക്കാണ്‌ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്‌. തെരുവുകളിൽ ഉറങ്ങുന്ന 1860 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക്‌ മാറ്റി താമസിച്ചിട്ടുണ്ട്‌. ജോലി ഇല്ലാത്ത അതിഥി തൊഴിലാളികൾക്കായി 35 ലേബർ ക്യാമ്പുകളാണ്‌ സംസ്ഥാനത്ത്‌ തുറന്നിട്ടുള്ളത്‌.

എറണാകുളം ജില്ലയിലെ 82 പഞ്ചായത്തുകളിൽ 74 പഞ്ചായത്തുകളിലായി 79  സമൂഹ അടുക്കള തുറന്നു.  കൂടുതൽ ആവശ്യക്കാരുള്ളിടത്ത്‌ ഒന്നിലധികം അടുക്കള തയ്യാറാക്കിയിട്ടുണ്ട്. എട്ടിടങ്ങളിൽക്കൂടി സമൂഹ അടുക്കള തുറക്കാൻ നടപടിയായി.  കുടുംബശ്രീയും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായാണ് അടുക്കള പ്രവർത്തിപ്പിക്കുന്നത്‌. സ്കൂൾ, ഓഡിറ്റോറിയം തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ്  പ്രവർത്തനം.  കുടുംബശ്രീയുടെ 44 അടുക്കളകളാണുള്ളത്‌. ഗ്രാമീണ മേഖലയിൽ 36 ഉം നഗരപ്രദേശത്ത്‌ എട്ടും അടുക്കളകൾ  പ്രവർത്തിക്കുന്നു.

ഭക്ഷണത്തിനായി വിളിക്കാം
വടക്കേക്കര: 9496045708,
9895376178
ഏഴിക്കര: 8921579011,
8547387405
ചിറ്റാറ്റുകര: 8547205877,
8075498300
കാലടി: 9496045733,
9747810612
തൃപ്പൂണിത്തുറ: 9446029390
മരട്: 9349505008, 0484 2706544
കുമ്പളം: 9961505430
ഉദയംപേരൂർ: 8590163837
കൊച്ചി: 9809250777,
9037615129, 8848216244
കടുങ്ങല്ലൂർ: 9947316289,
9061879523
ചൂർണിക്കര: 9447259878,
9605319455, 9895753153
മഴുവന്നൂർ:  9847657454,
7012650998
തിരുവാണിയൂർ:  9446127630,
9447609533, 9446960286.
നെടുമ്പാശേരി:
7034742117, 9496045848,
9387554679, 8848515547.
കളമശേരി: 9847278825,
ഏലൂർ : 9895274880
വൈറ്റില: 9061871101,
9497202578

(കൂടുതൽ നമ്പറുകൾ ലഭ്യമായി വരുന്നു)