കോഴിക്കോട് : കൊറോണ രോഗവ്യാപന പ്രതിരോധനത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴിലുളള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. കോഴിക്കോട് ഭട്ട്റോഡ് ബീച്ച്, കോഴിക്കോട് സൗത്ത് ബീച്ച്, കോഴിക്കോട് ബീച്ച്, കാപ്പാട് ഒന്ന്, രണ്ട് ബീച്ച്, ബേപ്പൂര്‍ ബീച്ച്, സരോവരം ബയോ പാര്‍ക്ക്, തുഷാരഗിരി, പെരുവണ്ണാമുഴി, വയലട, അരിപാറ, നമ്പികുളം, വടകര സാന്‍ഡ്ബാങ്ക്‌സ് ബീച്ച് എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് അടച്ചത്. ഇനിയൊരു നിര്‍ദ്ദേശം ലഭിക്കുന്നതുവരെ ഈ സ്ഥലങ്ങളിലേക്ക് സന്ദര്‍ശകരെ അനുവദിക്കില്ല എന്നും പത്ര കുറിപ്പിലൂടെ കളക്ററ്‌ർ അറിയിച്ചു.