കേരളത്തിലേക്കു വന്ന പച്ചക്കറി ലോറി ബി.ജെ.പി നേതാവിന്റെ നേതൃത്വത്തിൽ തടഞ്ഞു നശിപ്പിച്ചു | Malayoram News

കാസർകോട് : ബന്തടുക്ക മാണിമൂലയ്ക്ക് സമീപം കോരിക്കാറിൽ കേരളത്തിലേക്ക് വരികയായിരുന്ന പച്ചക്കറി വണ്ടി തടഞ്ഞു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ബി.ജെ.പി ആലട്ടി പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിലാണ് പരാക്രമം നടന്നത്. വാഹനം തടഞ്ഞ് പച്ചക്കറികൾ വലിച്ചെറിഞ്ഞ് നശിപ്പിച്ച സംഘം ഡ്രൈവറെയും തൊഴിലാളികളെയും മർദ്ദിക്കുകയും ചെയ്തു. അതിർത്തിയിലെ ഊടുവഴികളിലൂടെ വരികയായിരുന്ന വണ്ടിയാണ് തടഞ്ഞത്. പച്ചക്കറി വണ്ടി തടഞ്ഞ സംഭവം നാട്ടുകാർ കാസർകോട് ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.