സംസ്ഥാനത്ത് ഇന്ന് (11-04-2020) 10 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു, 19 പേർക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കണ്ണൂര്‍ 7, കാസര്‍ഗോഡ് 2, കോഴിക്കോട് 1 എന്നിങ്ങനെയാണ് കണക്ക്. 19 പേര്‍ക്ക് രോഗം ഭേദമായെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇതുവരെ 373 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 228 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.