ഇന്ന് 12 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി; 8 വിദേശികളുടെ രോഗം ഭേദമായി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 4 വീതവും കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഓരോരുത്തര്‍ വീതവും മലപ്പുറത്ത് രണ്ടു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 11 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. ഒരാള്‍ വിദേശത്ത് നിന്ന് വന്നയാളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.