ചേർത്തലയിൽ ആർഎസ്‌എസിന്റെ വൻ ചാരായവാറ്റ്‌ കേന്ദ്രം; അഞ്ച്‌ പ്രവർത്തകർ അറസ്‌റ്റിൽ, 30 ലിറ്റർ കോടയും പിടികൂടി
ചേർത്തല : അർത്തുങ്കൽ ആയിരംതൈയിൽ ആൾത്താമസമില്ലാത്ത വീട്ടിൽ ചാരായം വാറ്റുന്നതിനിടെ അഞ്ച്‌ ആർഎസ്‌എസ്‌ പ്രവർത്തകരെ പൊലീസ്‌ പിടികൂടി. 30 ലിറ്റർ കോടയും വാറ്റ്‌ ഉപകരണങ്ങളും പിടിച്ചെടുത്തു.
ആയിരംതൈ പൊള്ളയിൽ ഷിബു (38), പട്ടണക്കാട്‌ പുരാപ്പള്ളിയിൽ വിഷ്‌ണു (27), തൈക്കൽ കൊച്ചുകടപ്പുറത്ത്‌ നവറോജി (48), കൊച്ചുകടപ്പുറത്ത്‌ ഓംകാർജി (25), കോലപ്പശ്ശേരി അരുൺ സാബു (27) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. തൈക്കൽ വർഗീയ കലാപക്കേസിലെ പ്രതിയും കൂട്ടത്തിലുണ്ട്‌. മദ്യശാലകൾ അടചചിട്ട സാഹചര്യത്തിൽ സമീപപ്രദേശങ്ങളിൽ ചാരായം വിൽക്കാനായിരുന്നു പദ്ധതിയെന്ന്‌ പ്രതികൾ പറഞ്ഞു.