സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു ; 12 പേര്‍ക്ക് രോഗം ഭേദമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കാസര്‍ഗോഡ് ജില്ലയില്‍ നാല് പേര്‍ക്കും കണ്ണൂരില്‍ മൂന്നു പേര്‍ക്കും കൊല്ലം, മലപ്പുറം ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതില്‍ നാലു പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 2 പേര്‍ ദില്ലിയിലെ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. മറ്റുള്ളവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി രോഗം ഭേദമായെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളത് 263 പേരാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലോക്ക് ഡൗണ്‍ വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കിയെന്നും മുഖ്യമന്ത്ര പിണറായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്തില്‍ നിലവില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് ക്ഷാമമില്ലെന്നും അടുത്ത മാസങ്ങളിലേക്കായി സംഭരണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കര്‍ഷകരില്‍ നിന്ന് വിഷു, ഈസ്റ്റര്‍ വിപണിക്കായുള്ള പച്ചക്കറികള്‍ കൃഷി വകുപ്പ്, കര്‍ഷകവിപണികള്‍ വഴി സംഭരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.