സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; 13 പേര്‍ക്ക് രോഗം ഭേദമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ


തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കണ്ണൂരില്‍ നാലു പേര്‍ക്കും ആലപ്പുഴയില്‍ രണ്ടു പേര്‍ക്കും പത്തനംതിട്ട, തൃശൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നാലു പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 2 പേര്‍ ദില്ലി സമ്മേളനത്തില്‍ പങ്കെടുത്തവരാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

13 പേര്‍ക്ക് രോഗം ഭേദമായെന്നും മുഖ്യമന്ത്രി അറിയിച്ചു. 149 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.