തൃശൂര്‍ : കൊറോണ പ്രതിസന്ധി സാഹചര്യം കണക്കിലെടുത്ത് തൃശൂര്‍ പൂരം ഉപേക്ഷിച്ചു.
പൂരവുമായി ബന്ധപ്പെട്ട ഒരു ചടങ്ങും ഉണ്ടാകില്ല. പൂരം പൂര്‍ണ്ണമായും ഒഴിവാക്കുന്നത് ചരിത്രത്തിലാദ്യമായാണ്. ചെറുപൂരങ്ങള്‍ അടക്കമുള്ള ചടങ്ങുകള്‍ ക്ഷേത്രത്തില്‍ വച്ചുനടക്കും.
താന്ത്രിക ചടങ്ങുകള്‍ 5 പേരുടെ സാന്നിധ്യത്തില്‍ ക്ഷേത്രത്തിനുള്ളില്‍ നടത്താന്‍ തീരുമാനമായി. തൃശ്ശൂരിൽ നിന്നുള്ള മന്ത്രിമാരായ എ സി മൊയ്‌തീന്റെയും സുനില്‍കുമാറിന്റെയും സാന്നിധ്യത്തില്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ ചര്‍ച്ച നടത്തിയാണു തീരുമാനമെടുത്തത്. എന്നാല്‍ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. ആറാട്ടുപുഴ പൂരവും നടത്തേണ്ടതില്ലെന്നാണ് മന്ത്രിതല യോഗത്തില്‍ തീരുമാനിച്ചത്.