ആര് മണ്ണിട്ട് വഴിമുടക്കിയാലും കേരളം പറന്നുയരും, രോഗികൾക്ക് ഇനിമുതൽ എയർ ലീഫ്റ്റിങ്ങും ; മരുന്നുമായി തിരുവനന്തപുരത്ത് പറന്നെത്തി പവന്‍ ഹാന്‍സ് | Air Lifting Kerala


തിരുവനന്തപുരം : പ​വ​ൻ ഹാ​ൻ​സി​ൻറെ ഹെ​ലി​കോ​പ്റ്റ​ർ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി. കേരളം വാടകയ്ക്ക് എടുത്ത പ​വ​ൻ ഹാ​ൻ​സി​ൽ രണ്ട് ക്യാ​പ്റ്റ​ന്മാ​രും മൂ​ന്ന് എ​ഞ്ചി​നി​യ​ർ​മാ​രും ആ​ദ്യ സം​ഘ​ത്തി​ലു​ണ്ട്. ഡൽഹിയിൽ നിന്നും മരുന്നുമായി എത്തിയ ഇ​ര​ട്ട എ​ൻജിൻ ഹെ​ലി​കോ​പ്റ്റ​റി​ൽ രോ​ഗി​ക​ളെ എ​യ​ർ​ലി​ഫ്റ്റ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. കൂടാതെ ഹെലികോപ്റ്ററിൽ 11 പേ​ർ​ക്ക് യാ​ത്ര ചെ​യ്യാ​ൻ സാ​ധി​ക്കു​കയും ചെയ്യും.

തി​രു​വ​ന​ന്ത​പു​രം ചാ​ക്ക​യി​ലെ രാ​ജീ​വ് ഗാ​ന്ധി ഏ​വി​യേ​ഷ​ൻ അ​ക്കാ​ദ​മി​യി​ലാ​ണ് ഹെ​ലി​കോ​പ്റ്റ​ർ ഉ​ള്ള​ത്. പ​വ​ൻ​ഹാ​ൻ​സി​ൻറെ ഓ​ഫീ​സും ഇ​വി​ടെ​യാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. 20 മ​ണി​ക്കൂ​ർ പ​റ​ത്താ​ൻ ഒ​രു കോ​ടി 44 ല​ക്ഷം രൂ​പ വാ​ട​ക​യ്ക്കാ​ണ് സ​ർ​ക്കാ​ർ പ​വ​ൻ ഹാ​ൻ​സ് കമ്പനിക്ക് ക​രാ​ർ ന​ൽ​കി​യ​ത്. കമ്പനിക്ക് കരാർ നൽകിയതിന് എതിരെ പ്രതിപക്ഷം വലിയ വിമർശനം ഉയർത്തിയിരുന്നു.