കണ്ണൂരില്‍ ഇനി ഹോം ഡെലിവറി മാത്രം, കോൾ സെന്‍റര്‍ നമ്പറുകള്‍ പ്രസിദ്ധീകരിച്ചു | CoViD-19 Call Center Numbers In Kannur




ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള ജില്ലയെന്ന നിലയില്‍ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കി ജില്ലാ ഭരണകൂടം.

ഇതിന്റെ ഭാഗമായി മരുന്നുകള്‍ ഒഴികെയുള്ള അവശ്യസാധനങ്ങളുടെ വിതരണം ജില്ലയിലാകെ ഹോം ഡെലിവറിയിലൂടെ മാത്രമാക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.
ഇതിന്റെ ഭാഗമായി റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന സൗജന്യ റേഷന്‍ സാധനങ്ങളും കിറ്റുകളും ഉള്‍പ്പെടെ സൗജന്യമായി വീടുകളിലെത്തിക്കും. വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ, സന്നദ്ധ വളണ്ടിയര്‍മാര്‍ എന്നിവരെ സഹകരിപ്പിച്ച് ഇതിനുള്ള ക്രമീകരണം ഉറപ്പുവരുത്തും.
മരുന്ന് ഷോപ്പുകള്‍ ഒഴികെയുള്ള കടകള്‍ വ്യാപകമായി തുറക്കുന്നത് ഒഴിവാക്കുന്നതിനായി അവശ്യസാധനങ്ങളും വീടുകളിലെത്തിക്കും. കണ്ണൂര്‍ കോര്‍പറേഷനിലെ പഴയ മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ ഹോംഡെലിവറി സംവിധാനം ജില്ലാ പഞ്ചായത്ത് ഉറപ്പുവരുത്തും.

കോര്‍പറേഷനിലെ ബാക്കി പ്രദേശങ്ങളില്‍ കോര്‍പറേഷന്‍ ഇതിനുള്ള സംവിധാനമൊരുക്കും. മറ്റു തദ്ദേശ സ്ഥാപനങ്ങളില്‍ നിലവിലുള്ള കോള്‍ സെന്ററുകള്‍ വഴി അവശ്യ സാധനങ്ങള്‍ എത്തിക്കും. ഇവിടങ്ങളില്‍ ഹോം ഡെലിവറി സംവിധാനം കാര്യക്ഷമമാക്കുന്നതിനായി വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെയും ഔദ്യോഗിക വളണ്ടിയര്‍മാരുടെയും സഹായത്തോടെ സംവിധാനമൊരുക്കും.

തദ്ദേശ സ്ഥാപന തലങ്ങളില്‍ ഏതൊക്കെ കടകള്‍ ഏതൊക്കെ ദിവസങ്ങളില്‍ തുറന്നുപ്രവര്‍ത്തിക്കണമെന്നത് വ്യാപാരി പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് പരാതികളില്ലാത്തവിധം തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാന്‍മാരുടെ നേതൃത്വത്തിലുള്ള സമിതി തീരുമാനമെടുക്കണം. അവശ്യസാധനങ്ങളുടെ വിതരണത്തിന് ഓരോ വാര്‍ഡിലും ഒരു കട മാത്രമേ തുറന്നുപ്രവര്‍ത്തിക്കുന്നുള്ളൂ എന്ന് തദ്ദേശ സ്ഥാപന അധികൃതര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. ഹോം ഡെലിവറിക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ല.

 ഹോം ഡെലിവറി ചെയ്യുന്നവര്‍ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള മുന്‍കരുതലുകള്‍ കൈക്കൊള്ളുന്നുവെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണം. സാമൂഹ്യ അകലം പാലിക്കുന്നതോടൊപ്പം മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും വേണം.

 ഹോം ഡെലിവറി സംവിധാനം സുഗമമാക്കുന്നതിന് ആവശ്യമായ നടപടികള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, എഡിഎം ഇ പി മേഴ്‌സി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി ജെ അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ലോക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്തില്‍ ആരംഭിച്ച കോള്‍ സെന്ററിന്റെ സേവനം ഉപയോഗപ്പെടുത്താം. ലിസ്റ്റ് ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ തന്നെ സാധനങ്ങള്‍ വീട്ടിലെത്തും. സാധനങ്ങളുടെ കമ്പോള വില മാത്രമാണ് ഈടാക്കുക. അവശ്യ വസ്തുക്കളായ പലവ്യഞ്ജനങ്ങള്‍, പച്ചക്കറി എന്നിവയ്ക്കു പുറമെ കുട്ടികളുടെ ഭക്ഷണങ്ങളും മരുന്നുകളും കോള്‍സെന്റര്‍ വഴി ലഭ്യമാക്കും.

ബന്ധപ്പെടേണ്ട നമ്പറുകള്‍:
ആലക്കോട് – 9947557599, 8606082108
അഞ്ചരക്കണ്ടി – 7356749709, 9037519651
ആറളം – 9605188515, 8547074128
അയ്യന്‍കുന്ന് – 9074651368, 7736262737
അഴീക്കോട് – 9846579762, 8921154212
ചപ്പാരപ്പടവ് – 7510703103, 9747597458
ചെമ്പിലോട് – 8157054147, 8157000488
ചെങ്ങളായി – 8606809914, 9656305335
ചെറുകുന്ന് – 9446036184, 9746606704
ചെറുപുഴ – 9656886160, 8281574625
ചെറുതാഴം – 9074006169, 7736166046
ചിറക്കല്‍ – 9846905976, 9846786978
ചിറ്റാരിപ്പറമ്പ – 8848742812, 9744613866
ചൊക്ലി – 8129629661, 9895084540
ധര്‍മ്മടം –  9633610048, 7012513959
എരമം-കുറ്റൂര്‍ – 8547870058, 7907260401
എരഞ്ഞോളി – 9496333494, 9995729948
എരുവേശ്ശി – 7510960354, 9556961423
ഏഴോം – 9895788898, 9895080710
ഇരിക്കൂര്‍ –  7559919202, 9633824696
കടമ്പൂര്‍ –  7907459537, 9847790079
കടന്നപ്പള്ളി-പാണപ്പുഴ – 7994526411, 9656858863
കതിരൂര്‍ –  9048957264, 9847386075
കല്ല്യാശ്ശേരി – 0497 2781818, 8113072308
കണിച്ചാര്‍ –  9567835266, 9544644727
കാങ്കോല്‍-ആലപ്പടമ്പ – 8547736250, 9526664555
കണ്ണപുരം –  9947578744, 9447359057
കരിവെള്ളൂര്‍-പെരളം –  9744361028, 9567968384
കേളകം –  8547497383, 9074003187
കീഴല്ലൂര്‍ –  9446249627, 9400473206
കൊളച്ചേരി – 9995840830, 9495141841
കോളയാട് – 9605097582, 8547780580
കൂടാളി – 9400116744, 7994067454
കോട്ടയം – 9895015406, 8129965210
കൊട്ടിയൂര്‍ – 9048773038, 8919834411
കുഞ്ഞിമംഗലം – 9961542552, 9895882473
കുന്നോത്ത്പറമ്പ – 9446654238, 9961639599
കുറുമാത്തൂര്‍ – 9495034247, 8086441232
കുറ്റിയാട്ടൂര്‍ – 9847518519, 9947206435
മാടായി – 9605978355, 7025104973
മലപ്പട്ടം – 9562140552, 9446263156
മാലൂര്‍ – 9495492238, 9746443168
മാങ്ങാട്ടിടം – 9544994122, 9544061508
മാട്ടൂല്‍ – 9995123042, 9895804592
മയ്യില്‍ – 9496205947, 9947096452
മൊകേരി – 8943669291, 9747575144
മുണ്ടേരി – 9446986521, 9061819883
മുഴക്കുന്ന് – 6235726415, 6235716415
മുഴപ്പിലങ്ങാട് -  9895279462, 9447756477
നടുവില്‍ – 9447662450, 8086227551
നാറാത്ത് – 9497100989, 8606472609
ന്യൂമാഹി – 9446993457, 9745373273
പടിയൂര്‍ – 8762800301, 9633110690
പന്ന്യന്നൂര്‍ – 9961931251, 9544809460
പാപ്പിനിശ്ശേരി – 9744807855, 9746533525
പരിയാരം – 8139834430, 9074270262
പാട്യം – 9847943278, 8547123041
 പട്ടുവം – 9446668569, 9546995446
പായം – 9744099550, 8086174413
പയ്യാവൂര്‍ – 7907936196, 8547972650
പെരളശ്ശേരി – 7559804734, 9744076539
പേരാവൂര്‍ – 7902674126, 9747143673
 പെരിങ്ങോം-വയക്കര – 9947012990, 8606740425
പിണറായി – 9400148343, 9961475149
രാമന്തളി – 8547102451, 9809102805
തലശ്ശേരി – 9744319346, 9747809225, 04902341591
തളിപ്പറമ്പ് – 9746453664
തില്ലങ്കേരി – 9947558476, 8289852656
തൃപ്പങ്ങോട്ടൂര്‍ – 9207260260, 9446160750
ഉദയഗിരി – 9366227210, 7909165743
ഉളിക്കല്‍ – 9539706007
വളപട്ടണം –  7907677147, 7510205306
വേങ്ങാട് – 9645478428, 9847346341
ആന്തൂര്‍ നഗരസഭ – 8848193130, 9497446626, 9895171231, 9995656236
പയ്യന്നൂര്‍ – 9446773611, 9747375425, 9447224236
ഇരിട്ടി – 6238651672, 9747886865, 8086636883, 9745432022
മട്ടന്നൂര്‍ – 9562086701
കൂത്തുപറമ്പ് – 8157924235, 9562089296, 9526933097
ശ്രീകണ്ഠപുരം – 9447373830, 9562925092
പാനൂര്‍ – 04902311340


അവശ്യ മരുന്നുകളെ കുറിച്ച് വിവരം നല്‍കുന്നതിനായി ഏര്‍പ്പെടുത്തിയ 9400066020 എന്ന നമ്പറിന് പുറമേ  9400066019 എന്ന നമ്പറിലേക്കും വിളിക്കാം. 9400066016, 9400066017, 9400066018, എന്നീ നമ്പറുകളിലേക്കാണ് അവശ്യ സാധനങ്ങള്‍ക്കായി വിളിക്കേണ്ടത്.
CoViD-19 Call Center Numbers In Kannur District