കൊറോണ : ലോക്ക്ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി | Lockdown extended to 3rd May 2020


ദില്ലി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടി. മെയ് മൂന്നു വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം രാജ്യത്തെ അറിയിച്ചത്.

എല്ലാ ജനങ്ങളുടെയും ത്യാഗത്തിന്റെ ഫലമായി, കൊറോണ പ്രത്യാഘാതങ്ങളെ ഒരു പരിധി വരെ പ്രതിരോധിക്കാനായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ജനങ്ങളുടെ ത്യാഗം രാജ്യത്തെ രക്ഷിക്കുകയാണ്. പലരും വീട്ടില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ്. ഭക്ഷണത്തിന് പോലും ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് അറിയാം. എല്ലാവരുടെയും പിന്തുണക്ക് നന്ദി. വൈറസിനെതിരെ രാജ്യത്ത് ശക്തമായ പോരാട്ടം തുടരുകയാണ്. കൊറോണ കേസുകള്‍ പെട്ടെന്നാണ് കൂടുന്നത്. ഇത്രയെങ്കിലും പിടിച്ചു നിര്‍ത്താനായാണ് ജനപിന്തുണ ഒന്നുകൊണ്ടു മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.