സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു | Music director MK Arjunan Master Passed away

തിരുവനന്തപുരം : പ്രശസ്ത സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്‍ അന്തരിച്ചു. എറണാകുളം പള്ളൂരുത്തിയിലെ വീട്ടില്‍ പുലര്‍ച്ചെ 3.30 ന് ആയിരുന്നു അന്ത്യം. 84 വയസായിരുന്നു.

ഇരുന്നൂറിലേറെ സിനിമകള്‍ക്കായി ആയിരത്തിലേറെ ഗാനങ്ങള്‍ക്ക് ഈണമിട്ടിട്ടുണ്ട്. യേശുദാസിന്റെ ശബ്ദം ആദ്യമായി റെക്കോര്‍ഡ് ചെയ്തത് അര്‍ജുനന്‍ മാസ്റ്ററായിരുന്നു.

സിനിമകള്‍ക്ക് പുറമെ നാടക ഗാനങ്ങളിലും സജീവമായിരുന്നു. എ ആര്‍ റഹമാന്റെ സിനിമാ പ്രവേശനവും മാഷിന്റെ സംഗീതത്തിലൂടെയായിരുന്നു.

2017ല്‍ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരം ലഭിച്ചു.