കൊറോണ പ്രതിരോധംn; സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ ലോകത്തിന് മാതൃകയെന്ന് ഹൈക്കോടതി | Kerala High Court will Appreciate Kerala Govt. For the corona preventing procedures

കൊച്ചി : കോവിഡ്- 19 നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ പ്രശംസനീയമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് .സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ ലോകത്തിന് തന്നെ മാതൃകയാക്കാവുന്നതാണന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍, ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് അഭിപ്രായപ്പെട്ടു.

വിസ കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് യു.എ.ഇയില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നയമെന്തെന്ന് വിശദീകരിക്കാന്‍ കോടതി ആവശ്യപ്പെട്ടു.

ടൂറിസ്റ്റ് വിസയില്‍ യു.എ.ഇ യില്‍ എത്തിയ മലയാളികളില്‍ പലതായും വിസ കാലാവധി കഴിഞ്ഞതിനാല്‍ അവിടെ കുടുങ്ങിക്കിടക്കുകയാണന്നും ഇത്തരക്കാരെ തിരിച്ചെത്തിക്കാന്‍ അടിയന്തിര നടപടി വേണമെന്നും ആവശ്യപ്പെടുന്ന പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് ഡിവിഷന്‍ ബഞ്ച് പ്രത്യേക സിറ്റിംഗില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ പരിഗണിച്ചത്.