കൊറോണക്കൊപ്പം ജനങ്ങളുടെ നടുവൊടിക്കാൻ കേന്ദ്ര സർക്കാരിന്റെ പെട്രോളിയം തീരുവ വർദ്ധന ; പെട്രോളിന്റേത് ലീറ്ററിന് ₹10 രൂപയും ഡീസലിന്റേത് ₹13 രൂപയുമാണ് വർദ്ധിപ്പിച്ചത്

പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ കുത്തനെ കൂട്ടി കേന്ദ്രസര്‍ക്കാര്‍. പെട്രോളിന്റേത് ലീറ്ററിന് 10 രൂപയും ഡീസലിന്റേത് 13 രൂപയുമാണ് കേന്ദ്രം വര്‍ധിപ്പിച്ചത്. ഇന്ന് മുതല്‍ പുതിയ തീരുവ നിലവില്‍ വരും.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സ് ആന്‍ഡ് കസ്റ്റംസ് ഇതു സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി. എന്നാല്‍ ഇതുമൂലം ചില്ലറ വിപണിയില്‍ എണ്ണവില വര്‍ധിക്കില്ലെന്ന് കേന്ദ്രം അറിയിച്ചു. റോഡ് സെസ് ഉള്‍പ്പെടെയാണ് വര്‍ധന.
1.6 ലക്ഷം കോടി രൂപയാണ് ഇതിലൂടെ അധിക വരുമാനം പ്രതീക്ഷിക്കുന്നത്. ഇതോടെ പെട്രോളിന്റെ ആകെ എക്‌സൈസ് തീരവ ലീറ്ററിന് 32.98 രൂപയും ഡീസലിന്റേത് ലീറ്ററിന് 31.83 രൂപയുമായി.

വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്തുന്നത് പെട്രോളിനും ഡീസലിനും ചുമത്തുന്ന എക്‌സൈസ് തീരുവയില്‍ നിന്നാണെന്നും കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.ആഗോള വിപണയില്‍ എണ്ണവില കുറഞ്ഞിട്ടും രണ്ടാം തവണയാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ധന നികുതി വര്‍ധിപ്പിക്കുന്നത്.