ഇന്ന് (15 മെയ് 2020) സംസ്ഥാനത്ത് 16 പേര്‍ക്ക് കോവിഡ്‌-19 സ്ഥിതീകരിച്ചു ; 80 പേര്‍ ചികിത്സയില്‍; രോഗികളുടെ എണ്ണം കൂടുന്നത് ആശങ്കയുണ്ടാക്കുന്നു : മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ 7 പേര്‍ വിദേശത്ത് നിന്നും വന്നവരാണ് മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്നും മുഖ്യമന്ത്രി.

രോഗബാധിതര്‍ എറ്റവും കൂടുതല്‍ ഉള്ളത് വയനാട് ജില്ലയിലാണ് 19 പേര്‍. സംസ്ഥാനത്താകെ 16 ഹോട്ട്‌സ്‌പോട്ടുകളാണ് നിലവിലുള്ളത്.

വയനാട്-5, ആലപ്പുഴ, കേഴിക്കോട് 2 വീതം, മലപ്പുറം-4, കൊല്ലം, പാലക്കാട്, കാസര്‍കോട് ഓരോ രോഗികള്‍ വീതവുമാണ് ഉള്ളത്.

രോഗികളുടെ എണ്ണം കൂടുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. സമ്പര്‍ക്കം വഴി രോഗം പകരാന്‍ സാധ്യത കൂടുതലാണെന്നും നിയന്ത്രങ്ങള്‍ കര്‍ശനമാക്കണമെന്നും ജനങ്ങള്‍ നിര്‍ദേശം പാലിക്കണമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

നിരീക്ഷണത്തില്‍ ക‍ഴിയുന്നവരുടെ വീടിന്‍റെ പരിസരങ്ങളില്‍ പൊലീസിന്‍റെ പട്രോളിങ്ങ് ഉണ്ടായിരിക്കും ഇതിനായി പൊലീസിന്‍റെ മോട്ടോര്‍ ബ്രിഗേഡ് തയ്യാറായിട്ടുണ്ട്.

ഞായറാ‍ഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിത്തന്നെ തുടരും ക‍ഴിഞ്ഞ ആ‍ഴ്ച സഹകരിച്ചത്പോലെതന്നെ ജനങ്ങള്‍ സഹകരിക്കണം. ശനിയാ‍ഴ്ചകളിലെ സര്‍ക്കാര്‍ ഓഫീസ് അവധി തുടരണമോ എന്ന കാര്യം പരിശോധിക്കും.

ചിലയിടങ്ങളിലെങ്കിലും ഉത്സവം നടത്താനുള്ള ആലോചനയും, കൂട്ടപ്രാര്‍ഥന നടത്താനുള്ള ശ്രമവും അനാവശ്യമായി കൂട്ടം കൂടുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് സ്ഥിതിഗതികളുടെ ഗൗരവം മനസിലാക്കാതെയാണ് ഇത്. ഇത് തിരുത്താന്‍ തയ്യാറാവണം നടപടികളില്‍ യാതൊരു ഇ‍ളവും പ്രതീക്ഷിക്കണ്ട കര്‍ശന നടപടികള്‍ ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.