പുഴയിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ കരുതിയിരിക്കുക ജാഗ്രതയോടെ ഇവിടെയുണ്ട് പുഴ സംരക്ഷിക്കുവാൻ യുവജനങ്ങൾ, മംഗരയില്‍ ലോക്ക്ഡൌണില്‍ പുഴ ശുചീകരിച്ച് മംഗരയിലെ യുവാക്കള്‍.


മംഗര : ലോക്ക്ഡൌണില്‍ ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്തുകൊണ്ട് വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ് മംഗരയിലെ യുവാക്കള്‍. ഇത്തവണ മംഗര പുഴയിലെ മാലിന്യങ്ങള്‍ നീക്കി പുഴയെ മാളിന്യമുക്തമാക്കുന്ന ശ്ലാഘനീയമായ പ്രവര്‍ത്തനമാണ് ഡി. വൈ. എഫ്. ഐ പ്രവര്‍ത്തകരും സ്പാര്‍ക്ക് ക്ലബും ചേര്‍ന്ന്‍ നടത്തിയത്.

പ്രദേശത്തെ ജനങ്ങള്‍ കുടിവെള്ളത്തിനും കൃഷി ആവശ്യങ്ങള്‍ക്കും കുളിക്കുവാനും അളക്കുവാനും ഉള്‍പ്പടെ ആശ്രയിക്കുന്ന പുഴയില്‍ചിലര്‍ അടിവസ്ത്രങ്ങള്‍ ഉള്‍പ്പടെ ഉള്ള പഴകിയ തുണികളും സാനിട്ടറി നാപ്ക്കിനുകളും, ഉപയോഗിച്ച ഡയപ്പറുകളും വലിച്ചെറിയുകയും അവ പുഴയില്‍ ഒഴുകി നടക്കുകയും ചെയ്യുന്ന സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്.

അയല്‍ പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ വന്ന്‍ അലക്കുകയും കുളിക്കുകയും ചെയ്യുന്നത് ഈ അടുത്ത കാലത്ത് വ്യാപകമായിട്ടുണ്ട്.
അതോടൊപ്പം തന്നെ ചില മദ്യപാനികള്‍ സ്ഥിരമായി പുഴയിലും ഓരങ്ങളിലും ഇരുന്ന്‍ മദ്യപിക്കുകയും പ്ലാസ്റ്റിക്ക് കുപ്പികളും പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും ഉപേക്ഷിച്ചു പോകുന്ന അവസ്ഥയും ഉണ്ടായിരുന്നു.
അത് കൂടാതെ പുഴയില്‍ ജലനിരപ്പ് കുറഞ്ഞിരിക്കുന്ന സമയത്ത് തന്നെ കന്നുകാലികളെ കുളിപ്പിക്കുകയും മറ്റും ചെയ്യുകയും, ജൈവ വൈവിധ്യങ്ങള്‍ നിറഞ്ഞ, ആവാസ വ്യവസ്ഥയുള്ള പുഴയില്‍ നഞ്ചും, മറ്റ് മാരക വിഷ വസ്തുക്കളും, വൈദ്യുതിയും മറ്റും  ഉപയോഗിച്ചും അനധികൃതമായി മത്സ്യ സമ്പത്ത് നശിപ്പിക്കുന്ന പ്രവണതയും ഉണ്ടായിരുന്നു.

ഇവ ഇനിയും തുടര്‍ന്നാല്‍ ഭാവിയില്‍ വളരെയധികം ദോഷം ചെയ്തേക്കാം എന്നുള്ള ദീര്‍ഘ വീക്ഷണത്തില്‍ ആണ് ഡി. വൈ . എഫ്. ഐ -യുടെ നേതൃത്ത്വത്തില്‍ ഇത്തരം ഒരു പ്രവര്‍ത്തനം ആരംഭിച്ചത്.
ഇനി തുടര്‍ന്നും മലിനീകാരന്‍ പ്രവര്‍ത്തനങ്ങള്‍ നടത്താതിരിക്കുവാനായി പുഴയോരത്ത് ഇരു ഭാഗങ്ങളിലുമായി മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. അതോടൊപ്പം ഇത്തരം പ്രവണത തുടരുവാതിരിക്കുവാന്‍ തുടര്‍ച്ചയായി പുഴയെ നിരീക്ഷിക്കുവാനുള്ള സംവിധാനങ്ങളും പുഴസംരക്ഷണസമിതി കമ്മിറ്റിയും ക്ലബ്ബിന്‍റെയും ഡി.വൈ.എഫ്.ഐ -യുടെയും നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.

വാര്‍ഡ്‌ മെമ്പര്‍ ടി. പ്രഭാകരന്‍റെമേല്‍നോട്ടത്തില്‍ ഡി. വൈ. എഫ്. ഐ മംഗര യൂണിറ്റ് സെക്രട്ടറി നിതിന്‍ ടി,  ഒടുവള്ളി മേഖലാ സെക്രട്ടറി പ്രശോഭ് ടി. പി, സ്പാര്‍ക്ക് സ്പോര്‍ട്സ് & ആര്‍ട്സ് ക്ലബ്ബ് പ്രസിഡന്‍ന്റ് മഹേഷ്‌ പി. എം, ബിജേഷ് കെ എന്നിവരുടെ നേതൃത്വത്തില്‍ ഇരുപത്തി അഞ്ചോളം യുവാക്കളാണ് ലോക്ക് ഡൌണ്‍ നിയമങ്ങളും സാമൂഹിക അകലവും പാലിച്ചാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.