തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. ഇതില്‍ 53 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 19 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ. 5 പേര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗമുണ്ടായത്. ഇതില്‍ ഒരാളുടെ കാര്യത്തില്‍ വ്യക്തത വരുന്നതേയുള്ളു. 24 പേരാണ് ഇന്ന് കോവിഡ് മുക്തരായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.നെഗറ്റീവായത് തിരുവനന്തപുരം ആറ്, കൊല്ലം രണ്ട്, കോട്ടയം മൂന്ന്, തൃശൂര്‍ ഒന്ന്, കോഴിക്കോട്, അഞ്ച്, കണ്ണൂര്‍,
രണ്ട്, കാസര്‍കോട് നാല്, ആലപ്പുഴ ഒന്ന് എന്നിങ്ങനെയാണ്.
തിരുവനന്തപുരം -14, മലപ്പുറം- 11, ഇടുക്കി- 9, കോട്ടയം -8, ആലപ്പുഴ -7, കോഴിക്കോട്- 7, പാലക്കാട്- 5, കൊല്ലം- 5, എറണാകുളം- 5, തൃശൂര്‍- 4, കാസര്‍കോഡ്- 3, കണ്ണൂര്‍- 2, പത്തനംതിട്ട- 2 എന്നിങ്ങനെയാണ് രോഗം പൊസിറ്റീവായത്.ഇന്ന് 4004 സാമ്പളാണ് പരിശോധിച്ചത്. ഇതുവരെ 1494 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.
ഇതില്‍ 632 പേര്‍ ഇപ്പോള്‍ ചികിത്സിയലാണ്. 160,304 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍. 1440 പേരാണ് ഇതില്‍ ആശുപത്രിയിലുള്ളത്. ക്വാറന്റൈനില്‍ 1,58,861 പേരുണ്ട്. 241 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ പരിശോധനയ്ക്കയച്ച സാമ്പികള്‍ 73, 712 ആണ്. ഇതില്‍ രോഗബാധയില്ല എന്നുറപ്പാക്കിയത് 69,606 സാമ്പിളുകള്ാണ്.
സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍ പെട്ട 16711 സാമ്പിളുകളാണ് ശേഖരിച്ചത് . ഇതില്‍ 15264 എണ്ണം നെഗറ്റീവായി. ഹോട്‌സ്‌പോട്ടുരകളുടെ എണ്ണം 128 ആയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു