സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി



തൃശൂര്‍ : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശിയായ 87 കാരനാണ് കോവിഡ് ബാധിച്ച് മരിച്ചത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 16 ആയി.
ഇയാള്‍ ക്ഷയരോഗ ബാധിതായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. ആശുപത്രിയിലെ ഡോക്ടര്‍മാരടക്കം 40 പേരോട് നിരീക്ഷണത്തില്‍ പോകാൻ നിര്‍ദ്ദേശിച്ചിട്ടുണ്ട്.