കേരളത്തിൽ ഒരു കോവിഡ്‌-19 മരണം കൂടി, രാജ്യത്ത് ആകെ 14,000 പേര് മരണപ്പെട്ടു.

സംസ്ഥാനത്ത് ഒരു കൊവിഡ് ബാധിതന്‍ കൂടി മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാറാണ് മരിച്ചത്. 68 വയസായിരുന്നു.

ദില്ലിയിൽ നിന്ന് 10 തിരിച്ചെത്തിയ ഇദ്ദേഹത്തിന് 15 ന് പനിയെ തുടർന്ന് സ്വാബ് ശേഖരിച്ചു.

നിസാമുദീനിൽ എത്തിയതിനാല്‍ ഇദ്ദേഹം ക്വാറന്റയിനിലായിരുന്നു. 17 ന് പോസിറ്റീവായതിനെ തുടർന്ന് കൊല്ലം ഗവൺമെന്റ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

രാജ്യത്തു കോവിഡ് മരണം 14,000 കടന്നു. ഒരു ദിവസത്തിനിടെ 312 പേര്‍ മരിച്ചതോടെ ആകെ മരണം 14,011ആയി.

രാജ്യത്തു ഒരാഴ്ചക്കിടെ 2108 കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലും, ദില്ലിയിലും മരണസഖ്യ ഉയരുന്നു. 24 മണിക്കൂറിനിടെ 14,993 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 4,40,215 ആയി.,78,014 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,48,190 പേര്‍ക്ക് രോഗം ഭേദമായി. മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,35,796 ആയി.6283 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ദില്ലിയില്‍ 62,655 പേര്‍ക്ക് വൈറസ് കണ്ടെത്തി. 2233 പേര്‍ മരിച്ചു.
27,825 രോഗബാധിതരുള്ള ഗുജറാത്തില്‍ 1684 പേര്‍ മരിച്ചു. 2710 പേര്‍ക്ക് കോവിഡ് ബാധിച്ചതോടെ തമിഴ്നാട്ടില്‍ ആകെ രോഗബാധിതരുടെ എണ്ണം 62,087 ആയി. ബാംഗ്ലൂരില്‍ ദിവസേന 7000 കോവിഡ് പരിശോധനകള്‍ നടത്താന്‍ കര്‍ണാടക സര്‍ക്കാര്‍ ശ്രമം തുടങ്ങി.