ഒരു കോവിഡ്‌-19 മരണം കൂടി, മരണപ്പെട്ടത് കണ്ണൂർ സ്വദേശി.

കണ്ണൂർ :  സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കണ്ണൂര്‍ ഇരിട്ടി പയഞ്ചേരി പി കെ മുഹമ്മദ് (70) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി.

മെയ് 27-നാണ് മുഹമ്മദ് ഉള്‍പ്പെടെ നാലുപേര്‍ മസ്‍ക്കറ്റില്‍ നിന്നെത്തിയത്. ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. ബുധനാഴ്‍ചയാണ് മുഹമ്മദിന് കൊവിഡ് സ്ഥിരീകരിച്ചത്. മുഹമ്മദിന്‍റെ മകന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുഹമ്മദ് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു.