കോവിഡ്‌-19 : തളിപ്പറമ്പ ആലക്കോട് റൂട്ടിൽ ബസ് യാത്ര ചെയ്തവരുടെ വിവരങ്ങൾ പോലീസ് ശേഖരിക്കുന്നു.

ആലക്കോട് : മഹാരാഷ്ട്രയിൽ നിന്ന് പരപ്പയിലെത്തിയ 58 കാരൻ
കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന സാഹചര്യത്തിൽ
ഇയാൾ സമ്പർക്കം പുർത്തിയവരുടെ വിവരങ്ങൾ പോലീസ് ശേഖരി
ക്കുന്നു. പരപ്പ സ്വദേശി തളിപ്പറമ്പിൽ നിന്ന് ആലക്കോട്ടേക്ക് സഞ്ചരി
ച്ചത് തളിപ്പറമ്പ് ചെറുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന "സാഗര' ബസി
ലായിരുന്നു. 29ന് വൈകുന്നേരം 5.20നാണ് ബസ് തളിപ്പറമ്പിൽ നിന്ന്
ആലക്കോട്ടേക്ക് പുറപ്പെട്ടത്. ഈ സമയത്ത് ബസിലുണ്ടായിരുന്ന
മുഴുവൻ യാത്രക്കാരും ഉടൻ തന്നെ ആലക്കോട് പോലീസ്
സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന്
സി.ഐ കെ.ജെ.വിനോയി
അറിയിച്ചു.

ഫോൺ: 0460 2255252

കൊവിഡ് വ്യാപന നിയന്ത്രണത്തിന്റെയും സുരക്ഷാ നടപടികളുടെയും ഭാഗമായാണ്
ബസ് യാത്രക്കാരുടെ വിവരങ്ങൾ പോലീസ് ശേഖരിക്കുന്നത്.